‘മുന്നില്‍ വന്നു നിന്നാല്‍ തന്ത്രിയായാലും മന്ത്രിയായാലും മുഖത്ത് ആട്ടു കിട്ടിയതു പോലെ നിലത്തിരുന്നു പോകും’; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ശാരദക്കുട്ടി

18682

സുരേഷ് ഗോപി, ഒരു നല്ല നടന്‍ മാത്രമല്ല, മനുഷ്യസ്‌നേഹിയും രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരത്തിന് ഒരു മടിയുമില്ല. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരം നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കൂടെയുണ്ട്.

ഇപ്പോഴിതാ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ഒരു മത്സരത്തിന് തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. ഇതിനു മുന്നോടിയായി ഒരു മാര്‍ച്ചും സുരേഷ് ഗോപി തൃശൂരില്‍ നടത്തിയിരുന്നു. പിന്നാലെ സുരേഷ് ഗോപി പറയുന്ന ഓരോ വാക്കുകളും വിവാദമായിക്കൊണ്ടിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപി പറഞ്ഞ അഭിപ്രായം വലിയചര്‍ച്ചയാവുകയാണ്. തനിക്ക് അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. തനിക്ക് ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണമെന്നും അതിന് താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ALSO READ-‘ഞാന്‍ ഇസ്രയേലിനെ അനുകൂലിക്കുന്നു; ഈ വിഷയത്തില്‍ നൂറ് ശതമാനവും ഞാന്‍ മോദിജിയെ പിന്തുണയ്ക്കുന്നു’; ഉണ്ണി മുകുന്ദന്‍

ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാഹിത്യകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. അവരുടെ കുറിപ്പിങ്ങനെ: അല്ല, ഇതേതു സംഘടനയാ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ പുരസ്‌കാരം ഭരത് ചന്ദ്രന്‍ കജട ന് നല്‍കിയത്. ”എത്ര പൊളിയാണീയജ്ഞാനം ജ്ഞാനപ്പെണ്ണെ..

ഘടാഘടിയന്‍ ഡയലോഗ് അടിച്ചു നടക്കുന്നതിനിടയില്‍ തനിക്ക് ആരുടെ പേരിലുള്ള അവാര്‍ഡാണ് തന്നതെന്ന് ഈ മഹാ മനുഷ്യസ്‌നേഹിക്ക് ആരോടെങ്കിലും ഒന്നു ചോദിച്ചു കൂടായിരുന്നോ.. ”ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്‌മണത്വം മാനവന്മാര്‍ക്കു ലഭിക്കയില്ല,” കമ്മീഷണറേ… ജാതിക്കുമ്മി എഴുതിയ പണ്ഡിറ്റ് കറുപ്പന്‍, ‘ഓര്‍മ്മയുണ്ടോ ഈ മുഖം ‘ എന്നു ചോദിച്ച് മുന്നില്‍ വന്നു നിന്നാല്‍ തന്ത്രിയായാലും മന്ത്രിയായാലും മുഖത്ത് ആട്ടു കിട്ടിയതു പോലെ നിലത്തിരുന്നു പോകും..

ഏതിനെയാട്ടണം ഏതാട്ടു കൊള്ളണം ചേതസ്സിലോര്‍ക്കുക യോഗപ്പെണ്ണെ, കേട്ടിട്ടില്ലെങ്കില്‍, ഓര്‍മ്മയില്ലെങ്കില്‍, ഉച്ഛിഷ്ടവും അമേധ്യവുമെന്താണെന്ന് ദേ കേട്ടോളൂ, മലമൂത്രമുള്ളതുകൊണ്ടു ദൂരേ വിലക്കി നിര്‍ത്താം ചില ജനത്തെ; മലമൂത്രമില്ലാത്ത ഗാത്രങ്ങളിബ്ഭൂമീ വലയത്തിലില്ലല്ലോ യോഗപ്പെണ്ണെ.. ജസ്റ്റ് റിമമ്പര്‍ ദാറ്റ്… ഷിറ്റ് … എന്നും ശാരദക്കുട്ടി കുറിച്ചു..

എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കിയവരാണ് തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം നടത്തിയതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘തനിക്ക് അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്നാണ് ആഗ്രഹം. കാരണം ശബരിമലയില്‍ അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര. അകത്തു നിന്ന് തഴുകണം. അതെന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാന്‍ അവകാശമില്ല.’

‘രാജീവരുടെ അടുത്ത് എത്രയോ തവണ പറഞ്ഞിരിക്കുന്നു, എത്രയും വേഗം മരിച്ച് പുനര്‍ജനിച്ച് നിങ്ങളുടെ താഴമണ്‍ കുടുംബത്തില്‍ ജനിക്കണമെന്ന്. നിങ്ങള്‍ ചെയ്യുന്നത് പോലെ തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്ന്.’-സുരേഷ് ഗോപി പറഞ്ഞതിങ്ങനെ.

Advertisement