ബാലതാരമായി മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന ആളാണ് സനുഷ. കുട്ടിക്കാലത്ത് സനുഷ അവതരിപ്പിച്ച കഥാപാത്രമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ദാദാസാഹിബ് എന്ന ചിത്രത്തിലൂടെയായിരുന്നു സനുഷയുടെ വരവ്.
തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രം സനുഷയ്ക്ക് ലഭിച്ചു. പിന്നീട് അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത സനുഷ നായികയായും തിരിച്ചുവരവ് നടത്തി. എന്നാല്‍ രണ്ടാം വരവില്‍ സിനിമയില്‍ അത്ര സജീവമായിരുന്നില്ല സനുഷ.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം. വിശേഷങ്ങളൊക്കെ പങ്കുവെച്ചു സനുഷ എത്താറുണ്ട്. ഇപ്പോഴിതാ യാത്രക്കിടയിലുള്ള ചില ചിത്രങ്ങളാണ് സനുഷ പങ്കുവച്ചത്. നിലവില്‍ വിദേശത്താണ് സനുഷ ഉള്ളത്. പുതിയ ചിത്രത്തില്‍ വണ്ണം അല്പം കൂടിയിട്ടുണ്ട്. ഇതേ കുറിച്ചുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. സനുഷയെ മനസ്സിലാകുന്നില്ല എന്നുവരെ ആളുകള്‍ പറഞ്ഞു.
‘മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാള്‍ ഉണങ്ങും. പാടുകള്‍ എല്ലാം മാഞ്ഞുപോകും. വേദനകള്‍ വിട പറയും. സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനസിനുള്ളില്‍ സന്തോഷം കുടികൊള്ളും’, എന്നാണ് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റില്‍ സനൂഷ കുറിച്ചത്. സ്‌നേഹം പങ്കുവച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെ എങ്കിലും ബോഡി ഷെയ്മിങ്ങുകളും ഇതിനിടയില്‍ നടക്കുന്നുണ്ട്.
‘കടല വെള്ളത്തില്‍ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം’, എന്നിങ്ങനെയാണ് ബോഡി ഷെയ്മിംഗ് കമന്റുകള്‍. എന്നാല്‍ സനൂഷയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് കമന്റ് ഇടുന്നത്. നല്ല ക്യൂട്ട് ആയിട്ടുണ്ടെന്നും ഇത്രയും വണ്ണം വേണ്ടെന്നും വേഗം കുറയ്ക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ ഇങ്ങനെ നടന്നാല്‍ മതിയോ. ഒരു കല്യാണം ഒക്കെ കഴിക്കട്ടെ എന്ന് ചോദിച്ച ആളോട് തല്‍കാലം ഇങ്ങനെ നടന്ന മതിയെന്നാണ് സനൂഷ നല്‍കിയ മറുപടി.