ബാലതാരമായി സിനിമയിലെത്തി മലയാളി സിനിമാ പ്രേക്ഷകരരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് സനൂഷ. ബേബി സനൂഷയായി നിരവധി സിനിമകളിൽ അരുമയായ വേഷങ്ങൾ ചെയ്ത സനുഷ
പിന്നീട് നായികനിരയിലേക്ക് ഉയരുകയായിരുന്നു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായ സനൂഷ 1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം 2011 വരെ ബാലതാരമായും നായകന്റെ സഹോദരിയായും മറ്റുമൊക്കെ അഭിനയിച്ചു.
2012ലാണ് മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെ സനുഷ നായികയായത്. തെലുങ്കിൽ അടുത്തിടെ പുറത്തിറങ്ങിയ ജെഴ്സിയാണ് സനുഷ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. കഴിഞ്ഞ രണ്ട് വർഷമായി നടി സിനിമയിൽ അതേര സജീവമല്ല.
മലയാളത്തിൽ സനൂഷ അവസാനം അഭിനയിച്ച ചിത്രം 2016ൽ റിലീസ് ചെയ്ത ഒരു മുറൈ വന്ത് പാർത്തായ ആണ്. അതേ സമയം സിനിമയിൽ സജീവമല്ലെങ്കിലും താരം ഇടക്കിടെ സോഷ്യൻ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
തന്റെ ചില വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ സാരി അടിച്ചുമാറ്റി ഉടുത്ത് സനൂഷ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിക്കു ചേർന്ന ബ്ലൗസ് ഇല്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം ടീ ഷർട്ടു തന്നെ നടി ബ്ലൗസ് ആക്കി മാറ്റുകയായിരുന്നു.
വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും. അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്.
അപ്പോൾ ഞാനൊരു ന്യൂജൻ ഗേളായി, ടീ ഷർട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ.’സാരി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ച് സനൂഷ കുറിച്ചു.
ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങൾക്കേവർക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നുവെന്നും സനൂഷ കുറിക്കുന്നു. ഇതിനോടകം തന്നെ ധാരാളം ആരാധകരാണ് സനൂഷയുടെ പോസ്റ്റ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.