മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം ഏറ്റവും കൂടുതൽ റേറ്റിങ്ങുള്ള സീരിയൽ കൂടിയാണ്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം പ്രേക്ഷകർ വലിയ നിരാശയിലാണ്.
സീരിയൽ ഇപ്പോൾ ബോറടിപ്പിക്കുന്നുവെന്നാണ് പലരുടെയും അഭിപ്രായം. സീരിയലിന്റെ പ്രധാന പ്രേക്ഷകർ യുവജനങ്ങളാണ്. അവരിൽ പലർക്കും കണ്ണീർക്കഥകളോടോ അന്ധവിശ്വാസങ്ങളോടോ താത്പര്യമില്ല. മിക്കവർക്കും ശിവാഞ്ജലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും സാന്ത്വനം കുടുംബത്തിലെ സന്തോഷ നിമിഷങ്ങളുമാണ് ഇഷ്ടപ്പെടുന്നത്.
ALSO READ
സാന്ത്വനത്തിലെ കണ്ണീർദിനങ്ങൾ അവസാനിച്ചിട്ടില്ല എന്ന സൂചനയാണ് ഇനിയുള്ള ദിവസങ്ങളിലെ എപ്പിസോഡുകളിലെ പ്രമോയും സൂചിപ്പിക്കുന്നത്. അതിനിടെ സാന്ത്വനം പ്രേക്ഷകരെ വിഷമിപ്പിക്കുന്ന മറ്റൊരു സന്ദർഭം കൂടി കടന്നുവരികയാണ്.
കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ സങ്കടപ്പെട്ടിരിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം അപ്പുവിന്റെ മമ്മി എത്തിയിരുന്നു. ഹരി മദ്യപിച്ച് വീട്ടിൽ വന്നതു കൂടി അറിഞ്ഞിട്ടാണ് മമ്മിയുടെ വരവ്. എന്നാൽ അപ്പു ആശുപത്രിയിൽ പോയതാണെന്നറിഞ്ഞ മമ്മി ദേവിയോടാണ് തന്റെ ആവശ്യങ്ങൾ പറയുന്നത്. അപ്പുവിനെ കുറച്ചുദിവസം അമരാവതിയിൽ നിർത്തണമെന്നും അവൾക്ക് ശുശ്രൂഷകൾ ചെയ്യണമെന്നുമായിരുന്നു അംബികയുടെ ആവശ്യം. എന്നാൽ ദേവി സമ്മതിച്ചില്ല. അപ്പുവിന് അത് താത്പര്യമുണ്ടാകില്ലെന്നായിരുന്നു ദേവിയുടെ മറുപടി.
അതേസമയം അംബിക ദേവിയെ കൂടുതൽ വിഷമിപ്പിക്കുന്ന കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു. ദേവിയുടെ ജാതകദോഷം കൊണ്ടാണ് സാന്ത്വനം വീട്ടിൽ കുഞ്ഞുങ്ങൾ പിറക്കാത്തതെന്ന അപഖ്യാതി ഉണ്ടെങ്കിൽ അതിന് പരിഹാരക്രിയകൾ ചെയ്യണമെന്ന നിർദ്ദേശിക്കുകയാണ് അംബിക. തന്റെ ഭർത്താവും അവരുടെ സഹോദരിയും ദേവിയെയാണ് കുറ്റപ്പെടുത്തുന്നതെങ്കിൽ അതിന് പരിഹാരം കാണേണ്ടത് ദേവിയുടെ കൂടി ഉത്തരവാദിത്തമാണെന്ന് അപ്പുവിന്റെ മമ്മി പറയുന്നത്.
അംബിക പറഞ്ഞത് മനസ്സിൽ കൊണ്ട ദേവിയുടെ സങ്കടം കൂടിയതേയുള്ളൂ. തന്റെ കുറ്റം കൊണ്ടാണ് അപ്പുവിന് ഈ ദുരന്തം ഉണ്ടായതെന്ന ചിന്ത ദേവിയെ വല്ലാതെ അലട്ടുന്നു. ദേവിയുടെ വിഷമഭാവം കണ്ട് അഞ്ജലി അതേക്കുറിച്ച് ചോദിച്ചെങ്കിലും ദേവി മറുപടി നൽകിയില്ല.
പിന്നീട് ദേവി അപ്പുവിനോട് മാപ്പ് ചോദിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. അറിഞ്ഞോ അറിയാതെയോ തന്റെ ജാതകദോഷം കൊണ്ട് അപ്പുവിന് സംഭവിച്ച ദുരന്തത്തിന് കാരണമായിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു കരഞ്ഞുകൊണ്ട് ദേവി പറയുന്നത്. എന്നാൽ ദേവിയേട്ടത്തിയുടെ സങ്കടം കണ്ട് അപ്പുവിനും വിഷമമായി. തന്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നു പറഞ്ഞ അപ്പു അക്കാര്യത്തിൽ ഒരിക്കലും ദേവിയേട്ടത്തിയെ കുറ്റപ്പെടുത്തില്ല എന്നു പറയുന്നു. താൻ കാരണം ദേവിയേട്ടത്തി പഴി കേൾക്കേണ്ടി വന്നല്ലോ എന്നാണ് അപ്പു പറയുന്നത്.
എന്നാൽ അതുകൊണ്ടും വിഷമം മാറാതിരുന്ന ദേവി തുടർന്ന് ബാലനോട് നമുക്ക് സാന്ത്വനം വീട്ടിൽ നിന്ന് മാറിത്താമസിച്ചാലോ എന്ന് ചോദിക്കുന്നു. താൻ കാരണമുള്ള ദോഷങ്ങൾ ഈ വീട്ടിൽനിന്ന് മാറിപ്പോകുമല്ലോ എന്ന് വിചാരിച്ചാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ദേവിയുടെ സങ്കടം കണ്ട് ബാലനും എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലാണ്.
സങ്കടദിനങ്ങൾ അവസാനിക്കാത്ത സാന്ത്വനത്തെക്കുറിച്ച് പ്രേക്ഷകർക്ക് ഇപ്പോൾ വലിയ നിരാശയാണ്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പലരും അല്പനേരമെങ്കിലും സാന്ത്വനം കാണാൻ സമയം കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കണ്ണീർപ്പെയ്ത്ത് കണ്ട് പ്രേക്ഷകർക്ക് മുഴുവൻ മടുപ്പാണ് അനുഭവപ്പെടുന്നത്. അവർ അത് പ്രോമോയിൽ കമന്റായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ALSO READ
‘സ്ഥിരമായി സാന്ത്വനം കണ്ടുകൊണ്ടിരുന്ന എന്നെ ഇപ്പോൾ പ്രമോ മാത്രം കാണുന്ന രീതിയിൽ എത്തിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ’, ‘ഏറ്റവും കൂടുതൽ അഡിക്ട് ആയിരുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. ഇപ്പോൾ ഈ വഴിക്ക് കയറി നോക്കാൻ പോലും തോന്നിപ്പിക്കാത്ത ഡയറക്ടർക്ക് നമസ്‌കാരം’, ‘ഇത് എന്തോന്ന് ഇപ്പോഴൊന്നും ഈ കരച്ചിൽ അവസാനിക്കില്ല എന്ന് തോന്നുന്നു; നല്ലൊരു സീരിയൽ ആയിരുന്നു ഇപ്പൊ ഇതും കണ്ണീർ പരമ്പര ആയി’, ‘ഞാനെന്തായാലും രണ്ടാഴ്ച സാന്ത്വനത്തിൽനിന്നും മാറിനിക്കാൻ തീരുമാനിച്ചു’, ‘ആ പഴയ സാന്ത്വനം കുടുംബം എന്ന് ഒന്ന് തിരിച്ചു വരും; പരസ്പരം കളിയും ചിരിയും സന്തോഷവും സ്നേഹവും ഒക്കെ ആയിട്ട് ഉള്ള പഴയ സാന്ത്വനം കുടുംബത്തിന് വേണ്ടി , വെയ്റ്റിങ്’.
‘എല്ലാ മനുഷ്യർക്കും വളരെ തിരക്കാണ്. വൈകുന്നേരം സന്തോഷമായിട്ടിരിക്കാനാണ് എല്ലാവർക്കും താല്പര്യം. ചിപ്പി ദയവായി സന്തോഷമുള്ള കാര്യങ്ങൾ, സമൂഹത്തിനു നല്ല മെസ്സേജ് അങ്ങനെയൊക്കെ കൊടുത്തുകൂടെ?’. ‘നന്നാവാൻ ഒരു ഉദ്ദേശവും ഇല്ല അല്ലേ, പ്രേക്ഷകർ വേറെ ചാനൽ മാറ്റിപിടിക്കേണ്ട സമയമായി’ എന്നു തുടങ്ങി സാന്ത്വനം സീരിയലിന്റെ ഇപ്പോഴത്തെ പോക്കിനെക്കുറിച്ച് വിമർശിച്ച് നിരവധി കമന്റുകളാണ് വരുന്നത്.