നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ച ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പയാണ് സാന്ത്വനം. സീരിയൽ സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് സാന്ത്വനം.
ഇപ്പോൾ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലുകളിൽ ഒന്നായി സാന്ത്വനം മാറിക്കഴിഞ്ഞു. മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിന് മറ്റുള്ള സീരിയലുകളെ അപേക്ഷിച്ച് ജീവിതത്തോട് അടുത്തുനിൽക്കുന്ന സീരിയൽ എന്ന പ്രത്യേകത കൂടി ഉണ്ട്.
Also Read
പാപ്പനിൽ സുരേഷ് ഗോപി പൊളിക്കില്ലേ എന്ന് ചൊദ്യം, നൈല ഉഷ കൊടുത്ത മറുപടി കേട്ടോ
അതുകൊണ്ടാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയി മാറാൻ സാന്ത്വനം പരമ്പരയ്ക്ക് സാധിച്ചത്. തമിഴ് സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിലെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ.
സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ ഓരോ ദിവസത്തെയും വരുമാനം എത്ര എന്ന് നോക്കാം. സീരിയലിലെ മൂത്ത സഹോദരന്റെ ഭാര്യയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിപ്പിയുടെ ഒരുദിവസത്തെ വരുമാനം 5000 രൂപയാണ്.
മൂത്ത സഹോദരനെ അവതരിപ്പിക്കുന്ന രാജീവ് പരമേശ്വരനെ ഒരു ദിവസത്തെ വരുമാനം 5000 രൂപ തന്നെ. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോക്ടർ ഗോപിക അനിൽ ഇന്ത്യ ഒരു ദിവസത്തെ വരുമാനം 4000 രൂപയാണ്.
കുടുംബത്തിലെ ഏറ്റവും ഇളയ അനിയൻ ആയ കണ്ണൻ എന്നു വിളിക്കുന്ന അച്ചു സുഖന്തിന്റെ ഒരു ദിവസത്തെ വരുമാനം 3000 രൂപയാണ്. വീട്ടിലെ പുതിയ കഥാപാത്രമായി എത്തിയിരിക്കുന്ന അച്ചുവെന്ന രക്ഷാ രാജിന് 4000 രൂപയാണ്.
വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായ ഗിരീഷ് നമ്പ്യാറിന്റെ ഒരു ദിവസത്തെ വരുമാനം 5000 രൂപയാണ്. ശിവയായി എത്തുന്ന സജിന് ഒരു ദിവസം 5000 രൂപ തന്നെയാണ് വരുമാനം. 4500 രൂപയാണ് ദേവിയുടെ സഹോദരനായ എത്തുന്ന വിജേഷ് അവനൂറിനു നൽകുന്നത്.
ബാക്കി വരുന്ന താരങ്ങൾക്കെല്ലാം ഓരോ എപ്പിസോഡ് നായി 3000 രൂപ വച്ചാണ് നിർമ്മാതാക്കൾ നൽകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.