ആരാധകരുടെ മനസ്സുനിറച്ച് സാന്ത്വനം കുടുംബത്തിന്റെ പുതിയ ചിത്രങ്ങള്‍, സോഷ്യല്‍മീഡിയയില്‍ വൈറല്‍, പിന്നാലെ ദേവിയേച്ചിയെ അന്വേഷിച്ച് കമന്റുകള്‍

174

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

Advertisements

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Also Read:കൂടുതല്‍ ആലോചിക്കാന്‍ നിന്നാല്‍ തൂവാനത്തുമ്പികളിലെ തെറ്റുകുറ്റങ്ങള്‍ കാണാം, ഒടുവില്‍ പ്രതികരിച്ച് അശോകനും

ഈ സീരിയലിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ ശ്രദ്ധനേടിയിരുന്നു. ദേവൂട്ടിയെന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സാന്ത്വനം വീട്ടിലെ താരം. സീരിയലിലെ കഥാപാത്രങ്ങളായ അപ്പുവിന്റെയും ഹരിയുടെയും മകളാണ് ദേവൂട്ടി. സീരിയലിന്റെ സംവിധായകന്‍ ആദിത്യന്റെ വിയോഗം സീരിയല്‍ രംഗത്തെയും പ്രേക്ഷകരെയും വേദനയിലാഴ്ത്തിയിരുന്നു.

ഇതിന് പിന്നാലെ സാന്ത്വനം ഉടന്‍ അവസാനിക്കുമെന്നും ചാനല്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിന്റെ ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കുടുംബം ഒന്നിച്ച് പുതുവര്‍ഷത്തെ വരവേറ്റതിന്റെ ചിത്രമാണിത്.

Also Read: ഏറെ നാളുകളായി ഇവര്‍ പ്രണയത്തിലാണ്; ഷൈനിന്റെ തനൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ചിത്രത്തില്‍ സാന്ത്വനം കുടുംബത്തിലെ ദേവിയെ അവതരിപ്പിക്കുന്ന ചിപ്പി ഒഴികെ ബാക്കിയെല്ലാവരുമുണ്ട്, ചിത്രം സജിനും ഗോപികയും അച്ചു സുഗന്തുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായത്.

Advertisement