സാന്ത്വനം സിനിമയായാൽ താരങ്ങളായി ഇവർ മതി ; സാന്ത്വനം ആരാധകന്റെ വീഡിയോ വൈറൽ

412

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് സാന്ത്വനം. ശിവാജ്ഞലിമാരുടെ റൊമാൻസും ദേവേടത്തിയുടെ വാത്സല്യവും എല്ലാം സാന്ത്വനം പ്രേക്ഷകർ ആഘോഷമാക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിറയെ ഇവരെപ്പറ്റിയുള്ള വീഡിയോകളാണ്.

അതേ സമയം ഇപ്പോൾ ശ്രദ്ധ നേടുന്നത് കടുത്ത ഒരു സാന്ത്വനം ആരാധകന്റെ വീഡിയോ ആണ്. സാന്ത്വനം സീരിയൽ സിനിമയായാൽ ആരൊക്കെ ആകും താരങ്ങൾ എന്ന് രസകരമായ ഒരു വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞുവെക്കുന്നു. കേന്ദ്ര കഥാപാത്രമായ ശിവനായി ടൊവിനോയേയും തമ്പിയായി ഡാഡി ഗിരിജയേയും വരെ നീളുന്നതാണ് ഈ ലിസ്റ്റ്.

Advertisements

ALSO READ

മമ്മൂട്ടിയുടെ പത്മശ്രീ തിരിച്ചെടുക്കുമോ ? പുലിവാലായി ‘ഭീഷ്മ പർവം’ ടീസർ

സാന്ത്വനത്തിന്റെ വല്യേട്ടനാണ് ബാലൻ. സിനിമയിൽ ബാലനായി എത്താൻ യോഗ്യൻ ജയറാം ആണെന്നാണ് ആരാധകന്റെ പക്ഷം. ഒട്ടേറെ സിനിമകളിൽ ഏട്ടൻ കഥാപാത്രങ്ങൾ ചെയ്തു മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത ജയറാം രാജീവ് പരമേശ്വർ ചെയ്യുന്ന കഥാപാത്രം ചെയ്യാൻ നല്ലൊരു ചോയ്സ് തന്നെയാണ്.

ചിപ്പി രഞ്ജിത് അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും യോജിച്ചതായി അവതരിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയ നടി മീനയെയാണ്. കുടുംബ നാഥയായ ഏട്ടത്തിയെയാണ് ദേവിയിലൂടെ അവതരിപ്പിക്കുന്നത്.

സാന്ത്വനം സിനിമയിലൂടെ വിക്രമാദിത്യനിൽ നടക്കാതെ പോയ പ്രണയം പൂവണിയിക്കുകയാണ് നമ്മുടെ ആരാധകൻ. സീരിയലിൽ രക്ഷ അവതരിപ്പിക്കുന്ന അപർണ (അപ്പു) എന്ന കഥാപാത്രം നമിത പ്രമോദിനാണ് ചേരുക എന്നാണ് വീഡിയോയിൽ പറയുന്നത്.

ശിവന്റെ അഞ്ജലിയാകാൻ യോഗ്യ കീർത്തി സുരേഷ് ആണെന്നാണ് ആരാധകന്റെ പക്ഷം.

എന്തായാലും കീർത്തിയും ടൊവിനോയും തമ്മിലുള്ള കെമിസ്ട്രി നമുക്കും ഒന്ന് അറിയാമല്ലോ! എന്തായാലും സാന്ത്വനം എങ്ങാനും ബിഗ് സ്‌ക്രീനിൽ എത്തിയാൽ, ശിവനും അഞ്ജലിയുടെ മറ്റാരും വേണ്ട സജിനും ഗോപികയും തന്നെ മതി എന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം. കമന്റ് ബോക്സിൽ ഇതേ ഉത്തരം നൽകിയവർ ഒരുപാടുണ്ട്.

നടൻ അച്ചു അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രമാകാൻ നമ്മുടെ ആരാധകൻ സജെസ്റ് ചെയ്യുന്നത് പ്രണവ് മോഹൻലാലിനെയാണ്. എന്നാൽ യുട്യുബറിന്റെ ഈ സെലെക്ഷൻ മറ്റു ആരാധകർക്ക് അത്രയ്ക്ക് തൃപ്തിയായിട്ടില്ല എന്ന് തന്നെ പറയാം. ഈ കഥാപാത്രത്തിന് യോചിച്ചയാൾ നടൻ നസ്ലെൻ ആണെന്നാണ് ഒട്ടുമിക്ക കമന്റുകളും. അതും യോജിച്ച കാസ്റ്റിംഗ് തന്നെ!

ALSO READ

ഞാൻ അങ്ങോട്ട് പോയി പ്രപ്പോസ് ചെയ്യുകയായിരുന്നു : അന്ന് രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വരുമോ എന്ന് ഞാൻ ചോദിച്ചു : സംഭവ ബഹുലമായ പ്രണയകഥ തുറന്ന് പറഞ്ഞ് നടി അഞ്ജലി

സാന്ത്വനം വീട്ടിലെ രണ്ടാമൻ ഹരി എന്ന കഥാപാത്രം ഉണ്ണി മുകുന്ദൻ ചെയ്താലോ? ഗിരീഷ് നമ്പ്യാരിന്റെ വേഷം ഈ യുവ നടന് ആണ് ചേരുക എന്നാണ് ആരാധകന്റെ അഭിപ്രായം. എന്തായാലും പോസ്റ്റ് ഇപ്പോൾ വൈറലാണ്.

 

Advertisement