മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. സീരിയൽ ആരംഭിച്ച് ചുരുക്കം എപ്പിസോഡുകൾ കൊണ്ട് തന്നെ റേറ്റിംഗിൽ ഇടം പിടിക്കാൻ സീരിയലിന് കഴിഞ്ഞിരുന്നു. ടോപ്പ് ഫൈവിൽ വളരെ വേഗം എത്തിയ സാന്ത്വനം ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒന്നാം സ്ഥാനത്തായിരുന്നു. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ഫീൽ ഗുഡ് പമ്പരയാണ് സാന്ത്വനം. അവിഹിതമോ അമ്മായിയമ്മ പോരോ അങ്ങനെയൊന്നും സീരിയലിൽ ഇല്ല. എല്ലാ കുടുംബത്തിലും നടക്കുന്ന പ്രശ്നങ്ങളും സന്തോഷങ്ങളുമാണ് സീരിയലിന്റേയും പ്രമേയം.
ALSO READ
അന്നപൂർണ്ണ! കമലയ്ക്ക് മൂകാംബികയിൽ ചോറൂണ് ; മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് അശ്വതി
തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴ് കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്. സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടി പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം ആരംഭിക്കുന്നത്. നടി ചിപ്പിയാണ് സീരിയൽ നിർമ്മിക്കുന്നത്.
ചിപ്പി നിർമ്മിക്കുന്നതിനോടൊപ്പം തന്നെ ഒരുപ്രധാന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നുമുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്. ചിപ്പിയും രാജീവ് പരമേശ്വറുമാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് മറ്റ് താരങ്ങൾ. എല്ലാവർക്കും തുല്യപ്രധാന്യനമാണ് കഥയിൽ നൽകിയിരിക്കുന്നത്.
ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവുമാണ് ദേവിയും ബാലനുമായി എത്തുന്നത്. ഗിരീഷ് നമ്പ്യാർ, സജിൻ, അച്ചു എന്നിവരാണ് സഹോദരന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഭാര്യമാരായിട്ടാണ് ഗോപിക അനിലും രക്ഷാ രാജും എത്തുന്നത്. സഹോദരന്മാർക്ക് വേണ്ടി ജീവിക്കുന്ന ദേവിയും ബാലന്റേയും കുടുംബത്തിലേയ്ക്ക് തമ്പി എത്തുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. സഹോദരന്മാരെ തമ്മിൽ പിണക്കുക എന്നതാണ് തമ്പിയുടെ പ്രധാന ഉദ്ദ്യേശം. മകൾ അപ്പു ഹരിയെ വിവാഹം കഴിക്കുന്നതോടെയാണ് സാന്ത്വനം കുടുംബവുമായി തമ്പിയുടെ പ്രശ്നം തുടങ്ങുന്നത്. സഹോദരന്മാരെ തമ്മിൽ അടിപ്പിക്കാൻ വേണ്ടി ഇയാൾ കുടുംബത്തിൽ ഓരോ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
സാന്ത്വനം സിനിമ ആയാൽ ആരൊക്കെയായിരിക്കും ബാലനും ദേവിയും സഹോദരന്മാരും ആവുക എന്നതിന്റെ കാസ്റ്റിംഗ് വീണ്ടും വൈറവൽ ആവുകയാണ്. ഇതിനു മുൻപും ഇത്തരത്തിൽ ഒരു കാസ്റ്റിംഗ് കുറിപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ രാജീവ് പരമേശ്വരൻ അവതരിപ്പിക്കുന്ന ബാലനായി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും. ഇത്തരത്തിലുള്ള റോളുകളിൽ മമ്മൂട്ടി ഇതിന് മുൻപ് തിളങ്ങിയിട്ടുണ്ട്. വാത്സല്യത്തിലെ കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഗീതയായിരിക്കും ചിപ്പിയുടെ റോളായ ശ്രീദേവിയാവാൻ അനിയോജ്യം. പണ്ട് ഗീത ചെയ്ത പല കഥാപാത്രങ്ങളും ശ്രീദേവി എന്ന കഥാപാത്രവുമായി സാമ്യമുള്ളതാണ്.
ALSO READ
ബാലന്റെ മൂത്ത അനിയനായ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗീരീഷ് നമ്പ്യാരാണ്. നടൻ കൈലാഷ് ആയിരിക്കും ഹരിയുടെ വേഷത്തിന് അനിയോജ്യൻ. അത്തരത്തിലൊരു നല്ലൊരു സഹോദരൻ ഇമേജാണ് പ്രേക്ഷകരുടെ ഇടയിൽ കെലാഷിനുള്ളത്. ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷം ചേരുക അനന്യയ്ക്ക് ആണ്. അടുത്തിടെ പുറത്ത് ഇറങ്ങിയ ഭ്രമത്തിലെ കഥാപാത്രം രക്ഷ അവതരിപ്പിക്കുന്ന അപ്പുവിന്റെ ക്യാരക്ടറുമായി സാമ്യമുണ്ട്. ടൊവിനോ ആകും ശിവനായി എത്തുക. റൊമാൻസും കലിപ്പൻ റോളും ഒരുപോലെ കൈകാര്യം ചെയ്യാൻ നടന് കഴിയും. ഇത്തരത്തിലുള്ള കഥാപാത്രമാണ് സജിൻ സാന്ത്വനത്തിൽ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രം.
സാന്ത്വനം സിനിമ ആയാൽ അഞ്ജു എന്ന കഥാപാത്രം ചേരുന്നത് ഐശ്വര്യ ലക്ഷ്മിയ്ക്ക് ആണ്. മോളിവുഡിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് ഐശ്വര്യ ലക്ഷ്മിയുടേയും. ആദ്യ ചിത്രത്തിൽ തന്നെ നടി ഇത് തെളിയിച്ചിരുന്നു. ഗോപിക അനിലാണ് അഞ്ജലിയായി എത്തുന്നത് സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ സഹോദരനായ കണ്ണനാവാൻ ഏറ്റവും അനിയോജ്യൻ നസ്ലിൻ ആയിരിക്കും.
അച്ചു സുഗന്ധ് ആണ് സാന്ദ്വനം സീരീയലിൽ കണ്ണനായി എത്തുന്നത്. മോളിവുഡിലെ സുന്ദരനായ വില്ലനാണ് ദേവൻ. തമ്പി എന്ന കഥാപാത്രത്തിന് ഏറ്റവും അനിയോജ്യൻ ദേവൻ ആയിരിക്കും. ജയന്തി എന്ന കഥാപാത്രമാകാൻ നല്ലത് രചന നാരായണൻകുട്ടിയായിരിയ്ക്കും.