‘തെറ്റ് സുരേഷ് ഗോപിയുടെ ഭാഗത്താണ്’;’ നിങ്ങൾക്കും രണ്ട് പെൺകുട്ടികൾ ഉള്ളതല്ലേ. ആരെങ്കിലും കെട്ടിപ്പിടിക്കാൻ വന്നാൽ സമ്മതിക്കുമോ?’, തുറന്ന് ചോദിച്ച് ശാന്തിവിള ദിനേശ്

14789

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വൻ വിവാദത്തിലേക്ക് എത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോഴും. സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിവാദം കത്തുന്നതിനിടെ ഈ വിഷയത്തിൽ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിനേശ് ഇക്കാര്യം പറയുന്നത്.

Advertisements

ഇപ്പോൾ കേരളത്തിൽ മറ്റ് ചില പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് സുരേഷ് ഗോപിയുടെ വിഷയം ഒതുങ്ങി പോയത്. അല്ലായിരുന്നെങ്കിൽ അത് വലിയ രീതിയിൽ പ്രശ്നമായി മാറിയേനെ എന്ന് അദ്ദേഹം പ്രതികരിക്കുന്നത്. പലരും ഈ പ്രശ്നം ഗതിമാറ്റി തന്റെ അടുത്ത് അയച്ച് തന്നിരുന്നു. മറ്റ് ചിലർ സുരേഷ് ഗോപിയ്ക്ക് പിന്തുണ അറിയിച്ചുള്ള മെസേജുകളുമായിട്ടാണ് വന്നതെന്നും ശാന്തിവിള വിശദാകരിച്ചു.

ALSO READ- മൈനസ് 65 ഡിഗ്രി തണുപ്പിലെ നില്‍പ്പ് ; വീണ്ടും ചികിത്സയില്‍ നടി സാമന്ത

മാത്രമല്ല, പലരും സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ട് ഒരു സ്റ്റോറി ചെയ്യണമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നു. തൃശൂരിൽ മത്സരിക്കുന്ന സമയത്ത് അദ്ദേഹം ഒരു ഗർഭിണിയുടെ വയറിൽ തലോടുന്ന ചിത്രം വൈറലായിരുന്നു. ഇതിലൊന്നും ഞാനല്ല പ്രതികരിക്കേണ്ടതെന്നും എന്നാൽ സുരേഷ് ഗോപി വേണം ഇതിലൊക്കെ ഒരു അകലം പാലിക്കാനെന്നും ശാന്തിവിള വിശദീകരിച്ചു.

കൂടാതെ, തെറ്റ് സുരേഷ് ഗോപിയുടെ ഭാഗത്താണ്. ലോകത്ത് കാണുന്ന പെൺകുട്ടികളെല്ലാം ലക്ഷ്മി മോളെ പോലെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും എല്ലാവരെയും ലക്ഷ്മിയായി കാണുന്നത് തന്നെ തെറ്റാണെന്നും ദിനേശ് കുറ്റപ്പെടുത്തി. മുപ്പത് വയസ് കഴിഞ്ഞ പെൺകുട്ടികളെ കാണുമ്പോൾ അവരെ കെട്ടിപ്പിടിച്ച് മണം ആവാഹിക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇതൊന്നും പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സുരേഷ് ഗോപിയോട് നിങ്ങൾക്കും രണ്ട് പെൺകുട്ടികൾ ഉള്ളതല്ലേ. ഇതുപോലെ തന്നെ ചിന്തിച്ച് ആരെങ്കിലും നിങ്ങളുടെ പെൺകുട്ടികളെ കെട്ടിപ്പിടിക്കാൻ വന്നാൽ സമ്മതിക്കുമോയെന്നും എത്ര വിശാലഹൃദയനെന്ന് പറഞ്ഞാലും സുരേഷ് ഗോപി ഇങ്ങനൊന്നും ചെയ്യരുതെന്നും ശാന്തിവിള വിമർശിച്ചു.

സുരേഷ് ഗോപി അൽപം ഓവറായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. അടുത്ത കാലത്തായി അതിനൊരു കൺട്രോൾ ഇല്ലാത്ത അവസ്ഥയിലേക്ക് വരികയാണ്. പല രാഷ്ട്രീയവും കഴിഞ്ഞിട്ടാണ് നിങ്ങൾ ഇപ്പോഴെത്തി നിൽക്കുന്നതെന്നും എന്ത് പറ്റിയെന്നാണ് താൻ ആലോചിക്കുന്നതെന്നും സാ്തിവിള ദിനേശ് പറഞ്ഞു.

ALSO READ-ലക്ഷ്മി നക്ഷത്രയ്ക്ക് ഇത് എത്ര ആരാധകര്‍ ആണ്, താരം എവിടെ പോയാലും ആള്‍ക്കൂടം ഉണ്ടാവും; പുതിയ ഫോട്ടോയുമായി താരം

താങ്കൾ എന്താണ് ഈ പറയുന്നത്. അത് താങ്കൾക്ക് തന്നെ അറിയില്ല. സുരേഷ് ഗോപിയെ ഇഷ്ടമാണ്. നല്ലത് ചെയ്യുമ്പോൾ താനത് പറയും. തെറ്റ് ചെയ്താൽ അതും ചൂണ്ടി കാണിക്കുമെന്നും ശാന്തിവിള പറഞ്ഞു.

ഈ സാഹചര്യത്തിൽ അദ്ദേഹം പെണ്ണ് പിടിയനാണെന്ന് ഒക്കെ എഴുതി വിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയം വെച്ച് എന്ത് കാര്യങ്ങൾ പറഞ്ഞാലും സുരേഷ് ഗോപി അ ധ മനാണെന്ന് ഒക്കെ പറയുന്നത് ശരിയല്ലെന്നും ശാന്തിവിള പ്രതികരിച്ചു.

Advertisement