നിത്യാ മേനോൻ നന്നായി പെർഫോം ചെയ്തിട്ടുണ്ട്; നിത്യയ്ക്കും പാർവിതിക്കും ഒന്നും പണത്തിനോട് ആർത്തിയില്ല, നല്ല സിനിമകൾ ചെയ്യും: സന്തോഷ് വർക്കി

270

താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ് പുറത്തുവന്ന വീഡിയോയിലൂടെ വൈറലായ ആരാധകൻ ആണ് ആറാട്ട് വർക്കിയെന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ താരത്തിന്റെ വാക്കുകൾ ട്രോളുകളിലും നിറഞ്ഞിരുന്നു. എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.

മോഹൻലാലിന്റെ എല്ലാ സിനിമകളും ആദ്യത്തെ ദിവസത്തിൽ ആദ്യ ഷോ കാണുകയും മോഹൻലാലിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന സന്തോഷ് വർക്കി നടിമാരോട് പ്രണയം പറഞ്ഞ് വിവാഹാലോചന നടത്തിയതും മറ്റും വൈറലായിരുന്നു. സന്തോഷ് വർക്കിയുടെ ഇരയായത് നടി നിത്യ മേനോൻ ആയിരുന്നു. വർഷങ്ങളോളം താൻ ശല്യം അനുഭവിച്ചുവെന്ന് നടി നിത്യയും വെളിപ്പെടുത്തിയിരുന്നു. നിത്യ മേനോനോട് മാത്രമല്ല തനിക്ക് പ്രണയം തോന്നിയ ഉൾപ്പെടെയുള്ള നടികളെ കുറിച്ചും സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇതിനിടെ, സന്തോഷ് വർക്കി നിത്യാ മേനോന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോളാമ്പി ചിത്രം തിയേറ്ററിൽ പോയി കണ്ട ശേഷം പറഞ്ഞ ചില കാര്യങ്ങളാണ് വൈറാലാകുന്നത്. താൻ നിത്യ മേനോനെ ആദ്യമായി കണ്ടത് കോളാമ്പി സിനിമയുടെ സെറ്റിൽ വെച്ചാണെന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.

ALSO READ- സ്‌കൂൾ ആനുവൽ ഡേയ്ക്ക് ജീൻസ് ഇട്ടതിന് സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണി; കോളേജിൽ വെച്ച് ബോയ്‌സിനോട് സംസാരിച്ചതിനും പേരന്റ്‌സിനെ വിളിപ്പിച്ചു: റിമ കല്ലിങ്കൽ

‘ആർട്ട് വർക്കാണ് കോളാമ്പി സിനിമ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ്. ഏസ്‌തെറ്റിക്ക് അനുഭവമാണ് നൽകുന്നത്. ഇങ്ങനെയുള്ള ആർട്ട് സിനിമകൾ കുറവാണ്. ഞാൻ ഇതിന്റെ ലൊക്കേഷനിൽ പോയിട്ടുണ്ട് ഞാൻ. തിരുവനന്തപുരത്ത് ഷൂട്ട് നടന്നപ്പോൾ. നിത്യാ മേനോൻ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. വല്യ സിനിമകൾ ചെയ്യുന്നതോടൊപ്പം അവർ ഇത്തരം സിനിമകളും ചെയ്യുന്നുണ്ടല്ലോ.’- എന്നാണ് സന്തോഷ് വർക്കിയുടെ വാക്കുകൾ.

‘പാർവതി തിരുവോത്ത്, നിത്യാ മേനോൻ എന്നിവർക്കൊന്നും പണത്തിനോട് ആർത്തിയില്ല. അതുകൊണ്ട് നല്ല നല്ല സിനിമകൾ ചെയ്യും. അതുപോലെ മമ്മൂട്ടിയും ചെയ്യുന്നുണ്ട്. മോഹൻലാൽ ഇതിൽ നിന്നെല്ലാം പഠിക്കണം.’- എന്നും സന്തോഷ് വർക്ക് അഭിപ്രായപ്പെട്ടു.

നിത്യാ മേനോൻ, പാർവതിയൊക്കെയാണ് ശരിയായ ആർട്ടിസ്റ്റ്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് നിത്യാ മേനോനെ ആദ്യമായി കണ്ടതും ഇഷ്ടം പറഞ്ഞതും. അവർ അത് സ്‌നേഹപൂർവം റിജക്ടടും ചെയ്ത്. സിനിമ കണ്ടപ്പോൾ അതിന്റെ ഓർമകൾ വന്നെന്നും നിത്യാ മേനോൻ റിജക്ട് ചെയ്തതിന്റെ പേരിൽ താൻ ഏറെ അപമാനിതനായി, വളരെ സങ്കടപ്പെട്ടെന്നും സന്തോഷേ വർക്കി പറയുന്നു.

Advertisement