ബാലയ്ക്ക് ഭയങ്കര വൈരാഗ്യമാണ്; ദേഷ്യം വന്നാൽ ഭ്രാന്ത് വന്നതുപോലെ; എന്നെ പട്ടിയെ പോലെ തല്ലി; കേസ് കൊടുക്കാത്തത് ബന്ധം ആലോചിച്ച്: സന്തോഷ് വർക്കി

87

മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണത്തിലൂടെ ശ്രദ്ധയനായ ആളാണ് സന്തോഷ് വർക്കി. സമൂഹ മാധ്യമങ്ങളിൽ ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്. മോഹൻലാൽ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വർക്കി വൈറലായി മാറിയത്.

പിന്നീട് പല സിനിമാ വിഷയങ്ങളിലും അഭിപ്രായം പറഞ്ഞും സിനിമാ താരങ്ങളെ വിവാഹം കഴിക്കാനുള്ള ആഗ്രങ്ങൾ പ്രകടിപ്പിച്ചും ട്രോളന്മാരുടെ ഇ ര യായി മാറിയിരുന്നു സന്തോഷ്.

Advertisements

ഒടുവിൽ ഇയാൾ വാർത്തകളിൽ നിറഞ്ഞത് നടൻ ബാലയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. ബാലയുമായി സൗഹൃദത്തിലായിരുന്ന ആറാട്ടണ്ണൻ വീട്ടിൽ കയറി ചെല്ലാൻ വരെ സ്വാതന്ത്ര്യമുള്ള വ്യക്തിയായിരുന്നു. പിന്നീട് ഇരുവരും ഉടക്കിലായി.

ALSO READ- ‘എല്ലാംകൊണ്ടും ദു രന്തം നിറഞ്ഞ സമയം; മമ്മിയുടെ വാക്കുകേട്ട് ഞെട്ടത്തരിച്ചുപോയി; കഴിഞ്ഞ ക്രിസ്മസ് ആശുപത്രിയിലായിരുന്നു’; അതിജീവിച്ചത് പറഞ്ഞ് സയനോര

ഇപ്പോഴിതാ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഇരുവരും. ഏറ്റവും ഒടുവിലായി ബാലയെക്കുറിച്ച് സന്തോഷ് വർക്കി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ബാലയ്ക്ക് ദേഷ്യം വന്നാൽ ഭ്രാന്താണെന്നും തന്നെ പട്ടിയെ പോലെ തല്ലിയെന്നും സന്തോഷ് വർക്കി ആരോപിക്കുകയാണ് പുതിയ വീഡിയോയിൽ. താൻ ഒരു സമയത്ത് ബാലയുമായി നല്ല ബന്ധമായിരുന്നുവെന്നും പക്ഷേ ഇപ്പോൾ അത്ര ബന്ധത്തിൽ അല്ലെന്നും സന്തോഷ് വർക്കി പറയുകയാണ്.

ബാലയുടെ ജന്മദിനത്തിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ബാലയോട് ഇപ്പോൾ തനിക്ക് ദേഷ്യമില്ലെന്നും സാർക്ക് ലൈവിന് അനുവദിച്ച അഭിമുഖത്തിൽ സന്തോഷ് വർക്കി പറഞ്ഞു.

ALSO READ-‘മജീഷ്യൻ!, ഇതല്ലാതെ മറ്റൊരു വാക്കില്ല മോഹൻലാലിനെ വിശേഷിപ്പിക്കാൻ’; ആരാധകരുടെ കൂട്ടത്തിലേക്ക് അരവിന്ദ് സ്വാമിയും

തനിക്ക് ഒരു സമയത്ത് സഹോദരനെ പോലെയായിരുന്നു. അത് കഴിഞ്ഞ് ചില തെറ്റദ്ധാരണകൾ വന്നു. ഒരു തവണ എന്നെ ശാരീരികമായി ആക്രമിച്ചു. അതു കഴിഞ്ഞും ബന്ധം തുടർന്നെങ്കിലും ഇപ്പോൾ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്.

വളരെ ഇമോഷണലായ വ്യക്തിയാണ് ബാലയെന്നും ഓരോ സമയത്തും ഓരോ മൂഡിലായിരിക്കും. സ്‌നേഹം വന്നാൽ ഭയങ്കര സ്‌നേഹവും വൈരാഗ്യമുണ്ടായാൽ ഭയങ്കര വൈരാഗ്യവുമുള്ള മനുഷ്യനാണ്. ഓരോ സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്നും സന്തോഷ് വർക്കി പറയുകയാണ്.

അടിസ്ഥാനപരമായി പാവമാണെന്നും പക്ഷേ ബാലയ്ക്ക് എടുത്തു ചാട്ടമുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. താൻ അവസാനം വീട്ടിൽ പോയപ്പോഴാണ് അടിച്ചത്. ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്.

പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്.തനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് താൻ കേസ് കൊടുത്തില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്.

Advertisement