മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഇടയില്‍ അടുത്ത കാലത്തായി വൈറലായ ഒരു പേരാണ് സന്തോഷ് വര്‍ക്കി എന്നത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെ ആണ് സന്തോഷ് വര്‍ക്കി ശ്രദ്ധിക്കപ്പെടുന്നത്.
ആറാട്ട് സിനിമയെ കുറിച്ച് ആവേശത്തോടെ അഭിപ്രായം പറയഞ്ഞായിരുന്നു ആ വീഡിയോയില്‍ സന്തോഷിന്റെ വരവ്. ആറാട്ട് സിനിമയുടെ ആദ്യഷോയ്ക്ക് ശേഷം കാണികളുടെ പ്രതികരണം എടുക്കാന്‍ വന്ന മീഡിയകളോട് ചിത്രത്തെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും അവിടെയെല്ലാം ഇടിച്ച് കയറി തന്റെ അഭാപ്രായം പറഞ്ഞുമാണ് സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയത്.
Also Read:ഇതൊരു പുതിയ തുടക്കം ആണ്; മഞ്ഞ സാരിയില്‍ കീര്‍ത്തി സുരേഷ്, പിന്നാലെ കമന്റുമായി വരുണ്‍ ധവാന്‍
അതില്‍ മോഹന്‍ലാല്‍ ആറാടുകയാണ് എന്ന സന്തോഷിന്റെ കമന്റാണ് ഏറെ വൈറലായത്. ഇതോടെ ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി താരമായി മാറുകയായിരുന്നു. പിന്നീട് സന്തോഷ് നിത്യാ മേനോനെ കല്യാണം കഴിക്കാന്‍ പോയതും നിഖിലാ വിമലിനെ പ്രേമിക്കാന്‍ പോയതും ഒക്കെ വാര്‍ത്തയാവുകയും ട്രോളര്‍മാര്‍ അതെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഹണി റോസിന്റെ സൗന്ദര്യത്തെ വാഴ്ത്തിയും സന്തോഷ് വര്‍ക്കി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നിത്യ മേനോനോട് തോന്നിയ തന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് വര്‍ക്കി. തനിക്ക് നിത്യയോട് തോന്നിയത് വളരെ ആത്മാര്‍ത്ഥമായ പ്രണയമായിരുന്നുവെന്നും താന്‍ സീരിയസായിരുന്നുവെന്നും എന്നാല്‍ നിത്യക്ക് താത്പര്യമില്ലായിരുന്നുവെന്നും സന്തോഷ് വര്‍ക്കി പറയുന്നു.
നിത്യയുടെ വ്യക്തിത്വം കണ്ടിട്ടായിരുന്നു താന്‍ ഇഷ്ടപ്പെട്ടെത്. എന്നാല്‍ തന്നെ കുറിച്ച് മോശമായിട്ടായിരുന്നു നിത്യ സംസാരിച്ചതെന്നും അതോടെ തന്റെയുള്ളിലെ ഇഷ്ടം പോയെന്നും തന്നെ പറ്റി ഇല്ലാത്ത കാര്യങ്ങളാണ് നിത്യ പറഞ്ഞതെന്നും തന്റെ ഇമേജൊക്കെ മീഡിയയാണ് മാറ്റിയതെന്നും ഇനി ഒരു വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.