മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാല്‍ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണത്തിലൂടെ ശ്രദ്ധയനായ ആളാണ് സന്തോഷ് വര്‍ക്കി. സമൂഹ മാധ്യമങ്ങളില്‍ ആറാട്ട് അണ്ണന്‍ എന്ന പേരിലാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി വൈറലായി മാറിയത്.
അതിന് ശേഷം മലയാളത്തിന്റെ പ്രിയ നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും സന്തോഷ് വര്‍ക്കി നിറഞ്ഞു നിന്നിരുന്നു. പിന്നീട് നിഖില വിമലിനെയും, ഹണി റോസിനോയും മഞ്ജു വാര്യേയും കുറിച്ച് ഒക്കെ ഇയാള്‍ പറഞ്ഞ കാര്യങ്ങളും ട്രോളര്‍മാര്‍ക്ക് ചാകര ഒരുക്കിയിരുന്നു.
Also Read:എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല, ഇതാണ് എന്റെ കുടുംബം; ലേഖ
ഇടക്കിടെ മറ്റ് സിനിമകളുടെ റിവ്യു പറഞ്ഞും സന്തോഷ് വര്‍ക്കി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഗേള്‍ഫ്രണ്ടായി വേണമെന്ന് ആവശ്യം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി.
സോഷ്യല്‍മീഡിയയിലൂടെ താന്‍ ഇത്രയൊക്കെ വൈറലായിട്ടും തനിക്ക് ഇതുവരെ ഗേള്‍ഫ്രണ്ടിനെ കിട്ടിയിട്ടില്ല. എനിക്ക് മാത്രമാണ് കിട്ടാത്തതെന്നും തൊപ്പിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും വരെ ഗേള്‍ഫ്രണ്ട്‌സായി എന്നും സന്തോഷ് വര്‍ക്കി പറയുന്നു.
താന്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതാണ് പ്രശ്‌നം. ഇമേജിനെയൊക്കെ കുറിച്ച് ചിന്തിക്കുന്ന ആളായിരുന്നേല്‍ പെണ്ണ് കിട്ടിയേനെ എന്നും താന്‍ വൈറലായിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമാകാന്‍ പോകുകയാണെന്നും സുന്ദരിയായ ഒരു പെണ്‍കുട്ടിപോലും തന്റെ അടുത്ത് ഇതുവരെ വന്നിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു.