തള്ളാന്‍ ആരുടേയും സഹായം വേണ്ട: ലൂസിഫറിന്റെ കളക്ഷനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

28

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി ഈ മാസം 12ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന മധുരരാജ പുലിമുരുകനെ മറികടന്ന് 200 കോടി ക്ലബ്ബില്‍ കയറും എന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഇതിന് വന്ന ഒരു കമന്റിന് മറുപടിയായി മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് തള്ളിയത് ആണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

Advertisements

8 ദിവസം കൊണ്ട് 100 കോടി തള്ളിയ ലൂസിഫര്‍ ടീമിന് 80 ദിവസങ്ങള്‍ക്ക് കൊണ്ട് ബാഹുബലിയെയും ദംഗലിനെയും മറികടന്ന് 1000 കോടിയില്‍ എത്താന്‍ കഴിയില്ലേ എന്ന് കമന്റ് ആയി സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ലൂസിഫര്‍ 300 കോടി കടക്കും എന്നുള്ള ആരാധകന്റെ കമന്റിന്, തള്ളാന്‍ ആരുടെയും സഹായം വേണ്ട എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് മറുപടി നല്‍കിയത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ആണ് ലൂസിഫര്‍, അതുപോലെ രാഷ്ട്രീയ പ്രമേയം കൂടി കൂട്ടിയിണക്കി ആണ് മധുരരാജ എത്തുന്നത്.

മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്, നെല്‍സന്‍ ഐപ്പ് ആണ്, തിരക്കഥാ ഉദായകൃഷ്ണയാണ്.

അതേ സമയം പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു. റിലീസ് ചെയ്ത വെറും 8 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിനു ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ‘ലൂസിഫര്‍’ എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ.

റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്.

കാരണം, മലയാള സിനിമയുടെ ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.

നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ‘ലൂസിഫ’റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം എന്നായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisement