5 ലക്ഷം രൂപ ബജറ്റില്‍ പുതിയ ചിത്രം, ആതിരയുടെ മകള്‍ അഞ്ജലി ഒരുക്കിയത് രണ്ട് ഭാഗങ്ങളായി, തിയ്യേറ്ററില്‍ പോയി കാണണമെന്ന് സിനിമാപ്രേമികളോട് സന്തോഷ് പണ്ഡിറ്റ്

767

മലയാളികള്‍ക്ക് സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ് എന്ന് വേണമെങ്കിലും പറയാം. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങള്‍ യൂട്യൂബില്‍ പുറത്തിറങ്ങുന്നത്.

Advertisements

വളരെ കുറഞ്ഞ ചിലവില്‍ ഒരു സിനിമാക്കാരനും ചിന്തിക്കാന്‍ കഴിയാത്ത അത്ര കുറഞ്ഞ ചിലവില്‍ ഒരാള്‍ സിനിമ എടുക്കാന്‍ പോകുന്ന ഒരാളെ പരിഹസിക്കാന്‍ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികള്‍ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികള്‍ ആനന്ദം കണ്ടെത്തി.

Also Read: മോളേ അഴിച്ചുവിട്ടിരിക്കുകയാണോ എന്ന് പലരും അച്ഛനോടും അമ്മയോടും ചോദിച്ചിട്ടുണ്ട്, അവരുടെ അവസ്ഥയോര്‍ത്ത് ശരിക്കും വിഷമം തോന്നി, മീര നന്ദന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജില്‍ ലക്ഷകണക്കിന് ആരാധകര്‍ ആണുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ആതിരയുടെ മകള്‍ അഞ്ജലിയെ കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും ആദ്യം ഭാഗം സെപ്തംബര്‍ 21ന് തിയ്യേറ്ററിലെത്തുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Also Read: എന്റെ വാക്കുകള്‍ കേട്ട് ദിലീപിന് ദേഷ്യം വന്നു, കുറേ കാലത്തേക്ക് എന്നോട് സംസാരിച്ചില്ല, വലിയ പ്രശ്‌നമായി മാറിയിരുന്നു, വെളിപ്പെടുത്തലുമായി ലാല്‍ജോസ്

രണ്ടാമത്തെ ചാപ്റ്റര്‍ അതിന് ശേഷം പുറത്തിറക്കും. വെറും അഞ്ച് ലക്ഷം രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയതെന്നും എല്ലാവരും തന്റെ സിനിമ കണ്ട് സഹകരിക്കണമെന്നും കൈയ്യടിക്കാനോ, വിസിലടിക്കാനോ ആര്‍മാധിക്കാനോ ഒന്നും സിനിമയിലില്ലെന്നും അതുകൊണ്ട് വലിയ പ്രതീക്ഷയോടെ ആരും പോയി സിനിമ കാണരുതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Advertisement