ഹൃദയസ്പര്‍ശിയായ അനുഭവം, എന്റെ 10 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, ആടുജീവിതത്തെ കുറിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

190

രണ്ട് ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിക്കുകയായിരുന്നു.

Also Read:വിവാഹം കഴിഞ്ഞ് രണ്ട് ദിവസം, സന്തോഷവാര്‍ത്തയുമായി ആര്യ അനില്‍, പുതിയ ജീവിതം വലിയ ഒരു സര്‍പ്രൈസിനൊപ്പം ആരംഭിക്കുന്നുവെന്ന് താരം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ആടുജീവിതത്തെ കുറിച്ച് സഞ്ചാരിയായ സന്തോഷം ജോര്‍ജ് കുളങ്ങര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു ആടുജീവിതമെന്നും പത്തുവര്‍ഷത്തിന് ശേഷമാണ് തിയേറ്ററില്‍ പോയി സിനിമ കാണുന്നെതെന്നും സന്തോഷ് പറയുന്നു.

Also Read:റിലീസ് ദിവസം ആടുജീവിതം നേടിയത് കോടികള്‍, കണക്കുകള്‍ പുറത്തുവിട്ട് പൃഥ്വിരാജ്

മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. സാധാരണ ഏത് സിനിമ കണ്ടാലും അതിന്റെ കുറവുകളാണ് കണ്ണില്‍പ്പെടുന്നതെന്നും പക്ഷേ ഈ സിനിമ വളരെ സൂക്ഷ്മാംശയത്തില്‍ അതിമനോഹരമായി ചെയ്തിരിക്കുന്നതില്‍ താന്‍ അപ്രീഷിയേറ്റ് ചെയ്യുന്നുവെന്നും തന്റെ 10 വര്‍ഷത്തെ കാത്തിരിപ്പ് വിഫലമായില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സന്തോഷ് പറയുന്നു.

Advertisement