ഒന്നിന് പുറകെ ഓരോ സിനിമ നടൻ വിജയിയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വൻ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോർമുലയും തകർത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡിലേക്കാണ് ലിയോ ഇപ്പോൾ കുതിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ പാൻ വേൾഡ് കുതിപ്പാണ് ലിയോ ഇപ്പോൾ നടത്തിയിരിക്കുന്നത്. 540 കോടി ആഗോള തലത്തിൽ നേടി വൻ കുതിപ്പ് നടത്തിയ ചിത്രം കേരളത്തിലും സർവ്വകാല റെക്കോർഡാണ് നേടിയത്.കേരളത്തിൽ മാത്രം 58 കോടിയാണ് ലിയോ നേടിയത്. ഇതോടെ കേരളത്തിൽ ഏറ്റവുമധികം കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോർഡും ലിയോ സ്വന്തമാക്കി.
ഇപ്പോഴിതാ ലിയോ സിനിമയെ കുറിച്ച് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒടിടിയുടെ സാധ്യത വന്നപ്പോൾ തിയേറ്റർ വ്യവസായം തകരുമെന്ന് എല്ലാവരും വിചാരിച്ചുവെന്നും എന്നാൽ ലിയോ റെക്കോർഡ് കളക്ഷൻ നേടിയെന്നും സന്തോഷ് ജോർജ് ചൂണ്ടിക്കാണിച്ചു.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കെഎൽഐബിഎഫിൽ സംസാരിക്കുകയായിരുന്നു സന്തോഷ് ജോർജ്. ന്റർനെറ്റിന്റേയും യൂട്യൂബിന്റേയും ഒടിടിയുടേയും സാധ്യതകൾ ന്നപ്പോൾ തിയേറ്റർ വ്യവസായം തകരുമെന്ന് വിചാരിച്ചു.
പക്ഷേ കഴിഞ്ഞ ദിവസം ഇറങ്ങിയ ലിയോയുടെ കളക്ഷൻ എടുത്ത് നോക്കിയാൽ എനിക്ക് തോന്നുന്നത് അത് സർവകാല റെക്കോഡാണ്. ഒടിടിയിൽ റിലീസ് ചെയ്തിട്ടല്ല അത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ലിയോ ഉണ്ടാക്കിയ ആൾ ഒടിടിയിൽ ഇരുന്ന് കാണുന്നവനെ തിയേറ്ററിലേക്ക് കൊണ്ടുവരാനുള്ള ഇഫക്ടുകൾ എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിച്ചു. എന്തൊക്കെ ആശയങ്ങൾ ഇതിലേക്ക് കൊണ്ടുവരാം, തിയേറ്ററിൽ തന്നെ വന്ന് കണ്ടേ പറ്റൂ എന്ന് തോന്നിക്കുന്ന എന്ത് കൊണ്ടുവരാൻ പറ്റുമെന്ന് ചിന്തിച്ച് സിനിമ നിർമിച്ചു, തിയേറ്ററിലേക്ക് ആളെ കൊണ്ടുവന്നെന്നും സന്തോഷ് ജോർജ് വിശദീകരിച്ചു.
കൂടാതെ, കേരളത്തിന്റെ ടൂറിസം മേഖലയിൽ സ്വകാര്യ സംരംഭകരുടെ പങ്ക് വലുതാണെന്നും അവരെ പ്രോത്സാഹിപ്പിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.
കേരളത്തിൽ നിന്നും ഇന്നത്തെ ചെറുപ്പക്കാർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ കാരണം ആ നാടിന്റെ പ്രൊഫഷണലിസം ആണ്. ജീവിതനിലവാരം മികച്ചതാക്കാൻ വിദേശ രാജ്യങ്ങൾക്ക് കഴിയുന്നു എന്നതാണ് യുവാക്കളെ ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ സാധ്യതകൾ ഏറെയുള്ള നാടാണ് കേരളമെന്നും സന്തോഷ് ജോർജ് ചൂണ്ടിക്കാണിക്കുന്നുണ്ട്.