സിനിമയില്‍ നിന്ന് വന്നതാണെങ്കിലും ഷി എസ് പെര്‍ഫെക്ട്, പല പ്രതിസന്ധികളെയും നവ്യ ഇന്ന് അതിജീവിച്ച് കഴിഞ്ഞു, നടി നവ്യ നായരെ കുറിച്ച് ഭര്‍ത്താവും കുടുംബവും പറയുന്നു

240

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു.

Advertisements

രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: ആര്‍ഭാടമായ വിവാഹം, മാസങ്ങള്‍ക്കുള്ളില്‍ വിവാഹമോചനവും, മാനസികമായി തയ്യാറാവുമ്പോള്‍ മാത്രമേ വിവാഹം ചെയ്യാവൂ എന്ന് ഉപദേശിച്ച് വിജെ രമ്യ

തമിഴകത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ നവ്യയെ കുറിച്ച് ഭര്‍ത്താവും കുടുംബവും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷം നവ്യയെ അഭിനയിക്കാന്‍ വിടാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിരുന്നുവെന്നും അതിനായി രു സാഹചര്യം കിട്ടുമ്പോള്‍ അഭിനയിക്കും എന്നായിരുന്നു തന്റെ മറുപടിയെന്നും നവ്യയുടെ ഭര്‍ത്താവ് സന്തോഷ് പറയുന്നു.

Also Read: എപ്പോഴാണ് കന്യാകാത്വം നഷ്ടപ്പെട്ടത്, വെളിപ്പെടുത്തി ഇല്യാന, കണ്ണുതള്ളി ആരാധകർ

പുതിയൊരു ചിത്രത്തിന്റെ കഥ കേട്ടുവെന്നും താനും അത് കേട്ടുവെന്നും അത് ഇഷ്ടമായതോടെയാണ് രണ്ടാം വരവിന് തയ്യാറായതെന്നും സന്തോഷ് പറയുന്നു. മകന്റെ കാര്യം ആലോചിച്ച് ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവന്റെ കാര്യം നോക്കാന്‍ ഇപ്പോള്‍ ഒരു ആന്റിയെ ഏല്‍പ്പിച്ചുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നാണ് നവ്യ വന്നത്, ഷി എസ് പെര്‍ഫെക്ട്, ആദ്യം കുക്കിങ്ങിലൊക്കെ പ്രശ്‌നമുണ്ടായിരുന്നുവെന്നും എന്നാല്‍ നവ്യ ഇപ്പോള്‍ അതിനെയെല്ലാം അതിജീവിച്ചുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. നവ്യയെ നേരത്തെ അറിയാമെന്നും ബ്രോക്കര്‍ വഴി വന്ന ആലോചനയായിരുന്നു ഇതെന്നും ആദ്യം കണ്ടതുമുതല്‍ ഇന്നുവരെ നവ്യ ഒരുപോലെയാണ് തങ്ങളോട് പെരുമാറിയതെന്നും അമ്മായിയമ്മയും പറഞ്ഞു.

Advertisement