മോഹന്‍ലാല്‍ സീരിയലിനും താഴെയുള്ള സിനിമകള്‍ ചെയ്യരുത്; ആന്റണീ, മലയാളികള്‍ക്ക് ബുദ്ധിയുണ്ട്, പഴയകാലമല്ലെന്ന് ശാന്തിവിള ദിനേശ്

1220

മുന്‍കാല സിനിമയായ സ്ഫടികം ഈയടുത്ത് റീമാസ്റ്റര്‍ ചേയെത് റീ റിലീസ് ചെയ്തത്. ഈ സിനിമയ്ക്കും വലിയ സ്വീകരണമാണ് തീയേറ്ററുകളില്‍ ലഭിക്കുന്നത്. പക്ഷെ, ഈയടുത്തായി റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ബോക്‌സ്ഓഫീസല്‍ വേണ്ടത്ര ശോഭിക്കാനായിരുന്നില്ല.

ലാലേട്ടന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം എലോണ്‍ വലിയ പരാജയവുമായി മാറി. ഈ ചിത്രത്തിന് തീയേറ്ററുകളില്‍ ഒരുകോടിപോലും ചിത്രം കളക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇനിയെങ്കിലും മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ശ്രദ്ധിക്കണമെന്നാണ് ശാന്തിവിള പറയുന്നത്. എലോണ്‍ പോലത്തെ ഇത്രയും ഒരു കൂതറ പടം ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാകരുതായിരുന്നു. ഷാജി കൈലാസും ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനെ പോലൊരു നടനെ കിട്ടിയിട്ട് ഈ ക്രൂ ര ത ചെയ്യാന്‍ പാടില്ലായിരുന്നു. മോഹന്‍ലാലിന്റെ സമ്മതത്തോടെയാകും ചെയ്തത്. ഇത് ആര്‍ത്തി കൊണ്ട് ചെയ്തതാണ് എന്നെ ഞാന്‍ പറയൂവെന്നും ആന്റണി കുറച്ചും കൂടി ഗൗരവത്തോടെ കാര്യങ്ങള്‍ നോക്കി കാണണമെന്നും ശാന്തിവിള പറയുകയാണ്.

Advertisements

also read- സെ ക് സിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും പേടിയാണ്; സ്വ യം ഭോ ഗം സ്ത്രീകള്‍ക്ക് ആസ്വദിക്കാന്‍ പറ്റും; അസ്ല മര്‍ലി

കച്ചവട ബുദ്ധി മാറ്റിനിര്‍ത്തി മോഹന്‍ലാല്‍ എന്ന നടനെ മികച്ച സിനിമകളുടെ ഭാഗമാക്കണം. മോഹന്‍ലാല്‍ തന്നെ പറയണമായിരുന്നു എന്റെ ശരീരം ഇങ്ങനെ വിറ്റെടുക്കണ്ടാന്ന്. അതുപോലൊരു ദുര ന്ത മാണ് എലോണ്‍. ഇങ്ങനെ പോയാല്‍ അദ്ദേഹത്തെ ഷെഡ്ഡിലാക്കുമെന്ന് ഉറപ്പാണ്. എലോണ്‍ ഫ്‌ലോപ്പായെന്ന് ഷാജി കൈലാസ് സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാല്‍ സിനിമകള്‍ക്ക് ആന്റണി കഥകള്‍ കേള്‍ക്കുന്നത് നിര്‍ത്തണമെന്നും സ്വര്‍ണ മുട്ടയിടുന്ന താറാവിനെ കൊ ല്ല രു തെന്നും മോഹന്‍ലാല്‍ ചെയ്യുമ്പോള്‍ സീരിയലിനും താഴെയുള്ള സിനിമകള്‍ ചെയ്യരുതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്റണീ… മലയാളികള്‍ക്ക് ബുദ്ധിയുണ്ട്. പഴയ കാലമൊന്നുമല്ല, ആളില്ലാത്ത കൊണ്ട് രണ്ടാമത്തെ ഷോ നടക്കാതെ പോയ സിനിമയാണ് എലോണ്‍ എന്നും കൂടി ഓര്‍മയില്‍ വെച്ചാല് നല്ലതെന്ന് ശാന്തിവിള ദിനേശ് പ്രതികരിക്കുന്നു.

പൊട്ടിപൊളിഞ്ഞ മൂന്ന് സിനിമകളുടെ സ്‌ക്രിപ്റ്റ് എഴുതിയ രാജേഷ് ജയരാമനെ കൊണ്ട് സ്‌ക്രിപ്റ്റ് എഴുതിക്കരുത് എന്ന സാമാന്യ ബോധം കാണിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisement