നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ നായകനായ ബംഗ്ലാവില്‍ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകള്‍ മുതല്‍ ഒട്ടേറെ ചിത്രങ്ങള്‍ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് യൂട്യൂബില്‍ തന്റെ സിനിമ കഥകള്‍ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിനെ സംബന്ധിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ദശരഥം സിനിമയെ സംബന്ധിച്ചാണ് ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തല്‍. ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തോട് മോഹന്‍ലാല്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്ന് സംവിധായകന്‍ സിബി മലയിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ചാണ് ശാന്തിവിള ദിനേശ് മാസ്റ്റര്‍ ബിന്നുമായുള്ള അഭിമുഖത്തില്‍ തുറന്നുപറയുന്നത്.
സംവിധായകന്‍ സിബി മലയിലിന് മോഹന്‍ലാലിനെ കാണാതിരുന്നാല്‍ പോരെ. ഒരാള്‍ വളര്‍ന്നാല്‍ അവരെ അവരുടെ വഴിക്ക് വിടുക. അടുത്ത ആളെ കണ്ടെത്തുക. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിന് അമിതമായി സ്വാതന്ത്ര്യം കൊടുത്തത് എന്ത് കൊണ്ടാണ്. മോഹന്‍ലാലിനെ ഒരുപാട് പേര്‍ ദുരുപയോഗം ചെയ്‌തെന്നാണ് ശാന്തിവിള ദിനേശ് പരയുന്നത്.
‘ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങി അദ്ദേഹം ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ നഷ്ടമാണ്. കണ്ടവന്‍ കൊണ്ട് പോയി എല്ലാ പൈസയും. കോടികളുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുി എടുക്കുകയും മോഹന്‍ലാലിനെ വിറ്റെടുത്തവനുമാണ് ആന്റണി. അപ്പോള്‍ അയാള്‍ ആന്റണിയെ ആശ്രയിക്കുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
നിങ്ങള്‍ ആന്റണി പെരുമ്പാവൂരിനെ പ്രൊഡ്യൂസറായി അംഗീകരിക്കാന്‍ തയ്യാറല്ല അതാണ് പ്രശ്നം. അത് കൊണ്ടാണ് സെക്കന്റ് ക്ലാസ് ആളായി അദ്ദേഹത്തെ കാണുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.