താടിവെച്ച് കൊണ്ട് മോഹൻലാലിന് നല്ല പടങ്ങൾ ചെയ്യാൻ സാധിക്കില്ല; എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാൽ ആളുകൾക്ക് മടുക്കും; ശാന്തിവിള ദിനേശ്

170

സിനിമ താരങ്ങളെ കുറിച്ച് പലപ്പോഴും വെളിപ്പെടുത്തൽ നടത്താറുള്ള ആളാണ് ശാന്തിവിള ദിനേശ്. നേരത്തെ നിരവധി താരങ്ങളെ കുറിച്ച് ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇതിൽ സിനിമ താരങ്ങളുടെ പരാജയങ്ങളും നേട്ടങ്ങളും എല്ലാം പറഞ്ഞിട്ടുണ്ട്. ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെ കുറിച്ചും ശാന്തിവിള സംസാരിച്ചു.

അടുത്തകാലത്തായി ചിത്രങ്ങൾ പരാജയപ്പെട്ടതിന്റെ പേരിൽ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. ‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വർത്തമാനകാല സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയെന്നും തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിനെന്നും ശാന്തിവിള പറയുന്നു.

Advertisements

മോഹൻലാൽ ഒടിയൻ എന്ന സിനിമയ്ക്കായി ബോടക്സ് എന്ന ഇഞ്ചക്ഷൻ അദ്ദേഹം എടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകളെന്നും ചില ഡോക്ടർമാർ തന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷൻ എടുത്താൽ യുവത്വം നിലനിർത്താം, പിന്നെ കുറച്ച് നാൾ മസിലുകൾ പ്രവർത്തിക്കില്ല, മസിലുകൾ പഴയപടിയാകാൻ സമയമെടുക്കുമെന്നാണെന്നും അദ്ദേഹം പറയുന്നു.

ALSO READ- ‘കാര്യങ്ങൾ വളരെ സ്പഷ്ടമാണ്, 2024 ലിൽ ഭാരതം എങ്ങോട്ടെന്ന്’; ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കിട്ട് കൃഷ്ണകുമാർ

അതായിരിക്കാം മോഹൻലാൽ താടിവളർത്തുന്നത്. ഈ താടി ഉള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാവങ്ങളൊന്നും നമ്മുക്ക് കാണാൻ സാധിക്കുന്നില്ല. ഒടിയന് ശേഷം അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കാത്തതിന് കാരണം ഈ താടി പടങ്ങൾ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. എന്ന് വെച്ച് മോഹൻലാലിനെ എഴുതിത്തള്ളാനാകുമോ? എന്നാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.

സിനിമയിൽ വീഴ്ച സംഭവിച്ചാൽ കൂടെയുള്ളവർ കാല് വാരും. ദിലീപ് ജയിലിലായപ്പോൾ പുറത്തിറങ്ങില്ലെന്ന് കരുതി കൂടെയുള്ള എത്ര പേരാണ് മുങ്ങിക്കളഞ്ഞതെന്നും മോഹൻലാലിന് നടുവിന് അസുഖം വന്ന് കിടന്നപ്പോൾ അദ്ദേഹം സഹായിച്ച എത്രപേർ മുങ്ങിക്കളഞ്ഞെന്നും ശാന്തിവിള ചൂണ്ടിക്കാണിക്കുന്നു.

മമ്മൂട്ടിക്കൊപ്പം മറുകണ്ടം ചാടിയവരൊക്കെ ഉണ്ട്. എന്നാൽ അദ്ദേഹം തിരിച്ചുവന്നപ്പോൾ വീണ്ടും കാലുപിടിച്ച് തിരിച്ചുവന്നവരുമുണ്ട്. സ്റ്റാർട്ടിനും കട്ടിനും ഇടയിൽ മോഹൻലാലിന് ഒരു മാജിക്കുണ്ടെന്നും ശാന്തിവിള വിശദീകരിച്ചു.

അല്ലാതെ, അമൃതാനന്ദമയിയെ പ്രാർത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കൂ. വർഷത്തിൽ ഒരുപടം മാത്രം ചെയ്യൂ. നല്ല പടങ്ങൾ ചെയ്യാൻ ശ്രമിക്കൂ, പക്ഷേ താടിവെച്ച് കൊണ്ട് അത് സാധിക്കില്ല. എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാൽ ആളുകൾക്ക് മടുക്കുമെന്നുമാണ് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടത്.

Advertisement