2017-ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസിന്റെ നായകനായികയായി സിനിമയിൽ അരങ്ങേറിയ താരമാണ് ശാന്തി ബാലചന്ദ്രൻ. ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഹാ, ചതുരം, ജിന്ന്, ഗുൽമോഹർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം കോവിഡ് കാലത്താണ് തമിഴ് വെബ് സീരീസിൽ അഭിനയിച്ചത്. പിന്നാലെ ബോളിവുഡിലേക്കും അരങ്ങേറി. എട്ട് എപ്പിസോഡുകളുള്ള തമിഴ് വെബ്‌സീരീസ് സ്വീറ്റ് കാരം കോഫിയിലാണ് അഭിനയിച്ചത്.
സിനിമാ താരം മാത്രമല്ല 14 വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ പോയിട്ടുള്ള സഞ്ചാരിയും ചിത്രകാരിയും നരവംശശാസ്ത്രജ്ഞയുമാണ് ശാന്തി ബാലചന്ദ്രൻ. അതേസമയം, തന്നെ പുറത്തുവെച്ച് കാണുന്നവരൊന്നും സെലിബ്രിറ്റിയായി കാണുന്നില്ലെന്ന് പറയുകയാണ് ശാന്തി. നേരിൽ കാണുന്നതും സ്‌ക്രീനിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട് എന്നാണ് മിക്കവരും പറയുകയെന്ന് ശാന്തി വെളിപ്പെടുത്തുകയാണ്.
േബസിക്കലി താൻ പേടി ഇല്ലാത്ത ആളാണെന്നും അതുകൊണ്ട് ഒരു ഹൊറർ സിനിമ ചെയ്യണം എന്നുണ്ടെന്നുമാണ് ശാന്തി പറയുന്നത്. ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭീ ക രമായ അനുഭവങ്ങളൊന്നും യഥാർത്ഥ ജീവിതത്തിൽ നേരിടാത്തതുകൊണ്ടാണ് പേടി എന്താണ് എന്ന് തനിക്ക് അറിയുക പോലുമില്ല.
ഒരിക്കൽ ഒരു സിനിമയിൽ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു. അതെങ്ങനെ ചെയ്യണം എന്ന് ഒട്ടും അറിയാതെ നിന്നുപോയി. അത്തരം കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാനാണ് ആഗ്രഹമെന്ന് ശാന്തി പറയുന്നു.
പെട്ടന്ന് എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ പേടിച്ചേക്കാം, എന്നാൽ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും പേടി എന്ന വികാരം തീരെ ഇല്ല എന്നല്ല, എല്ലാവരെയും പോലെ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുമോ എന്ന പേടി തനിക്കുമുണ്ടെന്നും ശാന്തി പറയുന്നു. തനിക്ക് ആ ഒരു പേടി മാത്രമേയുള്ളൂ. അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ അത് ഫീൽ ചെയ്യുമെന്നും താരം പറയുന്നു.
തന്റെ ലുക്കിന്റെ പേരിൽ സിനിമയിൽ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ശാന്തി
വെളിപ്പെടുത്തി. നാടൻ റോളുകൾ, കുറച്ച് ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങൾ മാത്രമാണ് വരുന്നത്.
അല്ലാത്ത കഥാപാത്രങ്ങൾക്ക് വേണ്ടി ഓഡിഷൻ നൽകാൻ തയ്യാറായാലും, ലുക്ക് ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയ സംഭവങ്ങളുണ്ട്. തനിക്ക് നിനക്ക് കുറച്ചുകൂടെ ഗ്രാമപ്രദേശ റോളുകളാണ് ഫിറ്റാകുക എന്നാണ് പലരും പറയുന്നതെന്ന് വെളിപ്പെടുത്തികയാണ് ശാന്തി ബാലചന്ദ്രൻ.