മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ സന്തത സഹചാരിയും ആശിര്‍വാദ് പ്രെഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ സാരഥിയുമായ ആന്റണി പെരുമ്പാവൂര്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകളും ഏവര്‍ക്കും അറിയാവുന്നത്.
ഇന്ന് മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. ഒരു ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നും ഇന്ന് കാണുന്ന രീതിയിലുള്ള വലിയ ബിസിനസുകാരനിലേക്കുള്ള ആന്റണിയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയുടെ നേട്ടങ്ങളാണ് വലിയ ചര്‍ച്ചയാകുന്നത്.
ആന്‍ണിയെ പോലെ തന്നെ ശാന്തിയുടെയും നേട്ടങ്ങള്‍ വലിയ പ്രചോദനമാണ് സൃഷ്ടിക്കുന്നത്. വെറും വീട്ടമ്മയായി ഒതുങ്ങിക്കഴിയാതെ ഈ പ്രായത്തില്‍ കൈവരിക്കാവുന്ന ഏറ്റവും വലിയ നേട്ടം തന്നെയാണ് ശാന്തി നേടിയെടുത്തിരിക്കുന്നത്.
ശാന്തി മകളെയും ഭര്‍ത്താവിനെയും സന്ദര്‍ശിക്കാനായി പോയ സമയത്ത് യുഎസിലെ ലൊസാഞ്ചല്‍സില്‍ മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുത്തതിന്റെയും അതില്‍ വിജയിച്ചതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഈ ചിത്രങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.
യുഎസിലെത്തിയ ശാന്തി ലൊസാഞ്ചല്‍സിലെത്തുകയും പിന്നീട് മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുക്കുകയുമായിരുന്നു. പരിശീലനം ഒന്നുമില്ലാതെ പങ്കെടുത്ത ശാന്തി ശാന്തി മാരത്തണ്‍ പൂര്‍ത്തിയാക്കി സ്‌ട്രോങ് വുമണാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.
ശാന്തി വിജയിച്ച് മെഡല്‍ വാങ്ങാന്‍ ശാന്തി എത്തിയത് ഇന്ത്യയുടെ ദേശീയ പതാകയുമായിട്ടായിരുന്നു. എങ്ങനെയാണ് പരിശീലനം പോലുമില്ലാതെ ഈ നേട്ടം സ്വന്തമാക്കിയതെന്നു ശാന്തിയോട് ചോദിച്ചപ്പോള്‍ താനെന്നും ഏഴു കിലോ മീറ്ററോളം നടക്കുന്ന വ്യക്തിയാണെന്നും കൂടാതെ മറ്റ് എക്സൈസുകളും ചെയ്യുമെന്നും ശാന്തി വ്യക്തമാക്കിയിരുന്നു.