എക്കാലത്തേയും ആരാധകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാലിന്റേയും ജീത്തു ജോസഫിന്റേയും. ദൃശ്യം സിനിമയിൽ തുടങ്ങിയ ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയസിനിമകളെല്ലാം നിരൂപക പ്രശംസയും ആരാധകരുടെ സ്‌നേഹവും നേടിയവ ആയിരുന്നു.
ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി ഇരുവരും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ ചിത്രമാണ് നേര്. നേര് ഒരു കോർട് ഡ്രാമയായിരിക്കുമെന്നാണ് സൂചനകളെല്ലാം.
ഇപ്പോഴിതാ നേര് സിനിമയുടെ പ്രമോഷൻ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലാണ് മോഹൻലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാർത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നു. അഭിഭാഷകയായ ശാന്തി മായാദേവി കൂടി ചേർന്നാണ് ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.
ഇപ്പോഴിതാ, ജിഞ്ചർ മീഡിയ എന്റെർടെയ്‌മെന്റിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി മായദേവി. നമ്മൾ എഴുതിയ അല്ലെങ്കിൽ നമ്മൾ പല തവണ വായിച്ച ഡയലോഗുകളാണ് ലാലേട്ടൻ പറയുന്നതെന്നാണ് ശാന്തി പറയുന്നത്. കൂടാതെ ജീത്തു സാറാണ് ഇമോഷണൽ ട്രാക്കൊക്കെ എഴുതിയതെന്നും താരം വ്യക്തമാക്കി.
ഈ ചിത്രത്തിലെ ഡയലോഗൊക്കെ ലാലേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു. താൻ ഇപ്പോൾ പറയുന്നത് കേട്ടിട്ട് ഓവർ എക്സ്‌പെക്ട് ചെയ്തിട്ട് സിനിമ കാണാൻ പോയാൽ ഇതാണോ ഇവർ പറഞ്ഞതൊക്കെയെന്ന് ചോദിക്കുമെന്നും ശആന്തി വ്യക്തമാക്കി.
ഇക്കാര്യം തനിക്ക് തോന്നുന്നത് താൻ ഈ സിനിമയുടെ ഭാഗമായത് കൊണ്ടാണ് എന്നാണ് ശാന്തിയുടെ വാക്കുകൾ. നമ്മൾ ലാലേട്ടന് ലൊക്കേഷനിൽ വെച്ച് അന്ന് ഷൂട്ട് ചെയ്യേണ്ട സ്‌ക്രിപ്റ്റ് കൊടുക്കും. ശേഷം ഇടക്ക് താൻ പെട്ടെന്ന് ചില കാര്യങ്ങൾ മാറ്റം വരുത്തും.
അപ്പോൾ ജീത്തു സാർ ചിലപ്പോൾ പറയും, ‘ആഹ് താൻ ലൊക്കേഷനിൽ വന്നിരുന്ന് എഴുതുന്നതാകും നല്ലത്. കാരണം നല്ല ഡയലോഗുകളൊക്കെ വരുന്നുണ്ട്’ എന്ന്. എന്നാൽ, ലാലേട്ടന് ആ തിരുത്തിയ സ്‌ക്രിപ്റ്റ് കൊടുത്താൽ, ഹേ ഇതല്ലല്ലോ രാവിലെ തന്നത്. ഈ കുട്ടി എന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ ഡയലോഗുകൾ മാറ്റുന്നത് എന്ന് ചോദിക്കുമെന്നും താരം വ്യക്തമാക്കുന്നു.
ആ സമയത്ത്, താൻ ഈ ഡയലോഗ് കുറച്ച് കൂടെ നല്ലതാണ് ലാലേട്ടാ, ഇങ്ങനെ പറയാമോ എന്ന് ചോദിക്കുമ്പോൾ. ലാലേട്ടൻ അങ്ങനെയൊന്നും പറയാൻ പറ്റില്ലെന്ന് പറയുകയാണ് ചെയ്യുക. പക്ഷേ എത്ര വലിയ ഡയലോഗ് ആണെങ്കിലും ലാലേട്ടൻ അത് പഠിക്കും. ഡബ്ബിങ് ആണെങ്കിൽ പോലും ഡയലോഗ് പറയണമല്ലോ. പ്രത്യേകിച്ച് ലീഗൽ ടേമുകളാണെന്നും ശാന്തി വിശദീകരിക്കുന്നു.
തന്നോട് ഏതെങ്കിലും മെഡിക്കൽ ടേം പറയാൻ പറഞ്ഞാൽ തനിക്ക് ചിലപ്പോൾ കൃത്യമായി പറയാൻ പറ്റിയെന്ന് വരില്ലല്ലോ.’ന്നാ താൻ കേസ് കൊട്’, ‘ജനഗണമന’ സിനിമയിലൊക്കെ കുറച്ച് കൂടെ ഡ്രമാറ്റിക് ഡയലോഗുകൾ ആണല്ലോ. അതിലൊക്കെ പ്രേക്ഷകരുടെ കയ്യടി കിട്ടുന്ന ഡയലോഗുകളാണ് ഉള്ളതെന്നും ശാന്തി വ്യക്തമാക്കുന്നു.
താൻ ഉൾപ്പെടെയുള്ള പ്രേക്ഷകർ ഇഷ്ടപെടുന്നതാണ് അത്. അങ്ങനെയുള്ളത് നമുക്ക് നാച്ചുറലായിട്ട് വരും. പക്ഷേ ശരിക്കുമുള്ള ലീഗൽ ടേംസ് വരുമ്പോൾ അത് എളുപ്പമല്ല. ഒരു കംപ്ലീറ്റ് ആക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിനയം നോക്കി നിന്ന് പോകുമെന്നും പറയുകയാണ് ശാന്തി മായദേവി.