അത്തരത്തില്‍ ഉള്ള ബന്ധം ആയിരുന്നു ഞങ്ങള്‍ തമ്മില്‍ , ഇടയ്ക്ക് വീട്ടില്‍ പോയിരുന്നു; തുറന്നുപറഞ്ഞ് സന്താനം

857

മിനിസ്‌ക്രീനിലൂടെ കടന്നുവന്ന് സിനിമാ ഇന്‍ഡസ്ട്രിയില്‍ മികച്ച വിജയം കൈവരിച്ച തമിഴ് താരങ്ങളില്‍ ഒരാളാണ് സന്താനം. കോമഡി താരമായി കടന്നുവന്ന ഇദ്ദേഹം പിന്നീട് നിരവധി ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ചു. ശേഷം നായകപദവിയിലേക്കും താരം എത്തി. ഇതിനോടകം നിരവധി ചിത്രത്തില്‍ ഇദ്ദേഹം നായകനായി അഭിനയിച്ചു. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Also Read:ലുക്ക് ലുക്കേയ് ; പ്രായം കൂടുംതോറും സുന്ദരിയായി കനിഹ, താരത്തിന്റെ പുത്തന്‍ ഫോട്ടോ കാണാം

Advertisements

താരത്തിന്റെ പുതിയ ചിത്രം ഡിഡി റിട്ടേണ്‍സ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയചിത്രമായി പ്രദര്‍ശനം തുടരുകയാണ്. പ്രേം ആനന്ദ് സംവിധാനം ചെയ്ത പ്രേത കോമഡിയില്‍ മാരന്‍, മൊട്ടൈ രാജേന്ദ്രന്‍, തങ്കദുരൈ, ബെപിന്‍, ഫെഫ്എസ്ഐ വിജയന്‍, ദീപ, റെഡിന്‍ കിംഗ്സ്ലി, സുരഭി എന്നീ നിരവധി ഹാസ്യനടന്മാരുമുണ്ട്.

ഇപ്പോള്‍ നടി നയന്‍താരയുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് പറയുകയാണ് നടന്‍. നയന്‍ താര സ്വന്തം അനുജത്തിയെ പോലെയാണെന്ന് താരം പറയുന്നു. നയന്‍താരയും വിഘ്നേഷ് ശിവനും തങ്ങളുടെ മക്കളായ ഉലഗിന്റെയും, ഉയിറിന്റെയും കാതുകുത്തല്‍ ചടങ്ങ് തങ്ങളുടെ മാതൃസഹോദരനെപ്പോലെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു നടന്‍ പറഞ്ഞു. അഭിമുഖത്തിനിടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.


അതേസമയം നയന്‍താരയ്‌ക്കൊപ്പം നിരവധി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് സന്താനം. പിന്നീട് അവര്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇടയ്ക്ക് നടിയുടെ വീട്ടിലും താരം പോവാറുണ്ട്. ഒരിക്കല്‍ പോയപ്പോള്‍ അവര്‍ തനിക്ക് ഉച്ചഭക്ഷണം നല്‍കുകയും ചെയ്‌തെന്നും ,അന്ന് അവരുടെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്‌തെന്ന് നടന്‍ പറഞ്ഞു.

Advertisement