ചേച്ചിയുടെ വില ചേച്ചിക്ക് അറിയാത്തതു കൊണ്ടാണ് എന്ന് ദിലീപ് പറഞ്ഞു; സഹായത്തിനായി മോഹൻലാലിനെ കാണാൻ ഒരുപാട് അലഞ്ഞു: നടി ശാന്തകുമാരി

248

ഒരുപിടി അമ്മ വേഷങ്ങളിലൂടെ ഹൃദയം കവർന്ന നടിയാണ് ശാന്തകുമാരി. സഹതാരമായും അൽപം വില്ലത്തരമുള്ള അമ്മയായും പാവം കലർന്ന സ്നേഹനിധിയായ അമ്മയായുമൊക്കെ ഈ നടി പകർന്നടി. എന്നാൽ കുറച്ചുകാലങ്ങളായി സിനിമകളിൽ താരത്തെ കാണാനില്ലായിരുന്നു. ഒടുവിൽ 2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ ഒരുപാട് കാലം തനിക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും ജീവിക്കാൻ ഏറെ പ്രയാസപ്പെട്ടെന്നും വെളിപ്പെടുത്തുകയാണ് ഈ നടി. താൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലാണെന്നു പ്രചരിച്ചിരുന്നു. ഇതുകാരണം തന്നെ ആരും വിളിക്കാറില്ലെന്നാണ് താരം പുതിയ അഭിമുഖത്തിൽ ശാന്തകുമാരി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാലത്ത് താൻ പ്രൊഡക്ഷൻ കൺട്രോളർമാർ എത്തിച്ചു നൽകിയ ഭക്ഷണം കഴിച്ചാണ് കഴിഞ്ഞതെന്നും ശാന്തകുമാരി പറഞ്ഞു. 13 വർഷം ഇങ്ങനെ കഴിഞ്ഞെന്ന് ശാന്തകുമാരി പറയുന്നു

Advertisements

തന്നെ ആരും തിരിഞ്ഞു നോക്കാനില്ലായിരുന്നെന്നും ഒരു വീട് പോലുമില്ലാതെ എറണാകുളത്ത് ഹോസ്റ്റലിലായിരുന്നു താമസമെന്നും ശാന്തകുമാരി പറയുന്നു. തുറുപ്പുഗുലാന് ശേഷമാണ് അഭിനയത്തിൽ നിന്ന് ഇടവേള വന്നതെന്ന് മനോരമയോട് ശാന്തകുമാരി പറയുന്നു.

ALSO READ- ‘മൂക്കിന് കുഴപ്പമുണ്ട്, തലമുടി കൊള്ളില്ല; ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പോലും ശരീരത്തെ കുറിച്ച് കമന്റുകൾ’; ഇതൊക്കെ കേട്ടാണ് താനിത് ചെയ്തത്: നടി കാർത്തിക

ഇടയ്ക്ക് ജീവിക്കാനായി ലേഡീസ് ടോപ്പുകൾ വാങ്ങി വിൽക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം റോഡിൽ വെച്ച് ദിലീപ് തന്നെ കണ്ടു. പിറ്റേന്ന് തന്നെ വിളിപ്പിച്ചു. ചേച്ചി ഇങ്ങനെ റോഡിൽക്കൂടി നടക്കരുത്. ചേച്ചിയുടെ വില ചേച്ചിക്ക് അറിയാത്തത് കൊണ്ടാണെന്നാണ് അന്ന് പറഞ്ഞത്. അങ്ങനെ മോഹൻലാലിനെ ഒന്ന് പോയി കണ്ടു വീടില്ലാത്ത കാര്യം ഒന്ന് പറയാമെന്ന് കരുതി ഒരുപാട് അലഞ്ഞെന്നും ശാന്തകുമാരി പറയുന്നു.

ആ സമയത്ത് മോഹൻലാലിന് ഇടക്കൊച്ചിയിൽ ഒരു ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒരു വിധത്തിൽ അവിടെയെത്തി. കൈയ്യിൽ പണമൊന്നുമുണ്ടായിരുന്നില്ല. ആരും അകത്തേക്ക് കയറ്റി വിട്ടില്ല. ഗേറ്റിനിടയിൽ കൂടി ലാലിനെ നോക്കിയപ്പോൾ, അയ്യോ ശാന്തകുമാരി ചേച്ചിയല്ലേ അവിടെ നിൽക്കുന്നതെന്ന് പറഞ്ഞ് ലാൽ എന്നെ അടുത്തേക്ക് വിളിപ്പിക്കുകയായിരുന്നു.

ALSO READ-മാമാട്ടി ഇത്ര വലുതായോ, ദീലിപിനും കാവ്യയ്ക്കും ഒപ്പമുള്ള മഹാ ലക്ഷ്മിയെ കണ്ട് ആശ്ചര്യത്തോടെ ആരാധകർ, അമ്മയുടെ തനിപ്പകർപ്പെന്നും ആരാധകർ

താൻ കരയുകയായിരുന്നു ആ സമയത്ത്. കാര്യങ്ങൾ ഒക്കെ പറഞ്ഞു. ചേച്ചിക്ക് സ്ഥലമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മകൾക്ക് കൊടുത്ത നാല് സെന്റ് അവൾ തിരികെ എഴുതി തന്നതുണ്ടെന്ന് പറഞ്ഞു. അങ്ങനെ അവിടെ തനിക്ക് വീട് വെക്കാനായി ലാൽ അമ്മ സംഘടനാ വഴി എല്ലാവരോടും പറയുകയായിരുന്നു.

അങ്ങനെ ഒരുപാട് പേര് സഹായിച്ചു. ദിലീപ് അഞ്ചു ലക്ഷം രൂപയോളം തന്നു. ഡാൻസറും നടനുമായ വിനീതാണ് ആദ്യം പണം തന്നത്. ശ്രീനിവാസനും വീട് വെക്കാൻ പണം തന്ന് സഹായിച്ചിരുന്നെന്നും ശാന്തകുമാരി പറയുന്നു. സുരേഷ് ഗോപി ഒരു ലക്ഷം രൂപ തന്നിരുന്നു എന്നും അങ്ങനെ ആയിരവും അഞ്ഞൂറും തന്നവർ വരെയുണ്ടെന്നും ശാന്തകുമാരി വിശദീകരിച്ചു.

തനിക്ക് അങ്ങനെയാണ്് വീടായത്. വീടിന്റെ പേര് അമ്മവീടെന്നാണ്. മൂന്ന് നാല് മാസം കൊണ്ട് വീട് പണി പൂർത്തിയായി എന്നും കണ്ണുനിറഞ്ഞുകൊണ്ട് ശാന്തകുമാരി പറയുന്നു.

Advertisement