ശരിക്കും സ്പിരിറ്റില്‍ വെള്ളമടിച്ചിട്ടാണോ മോഹന്‍ലാല്‍ അഭിനയിച്ചതെന്ന് ആരാധകര്‍, സംശയം തീര്‍ത്ത് കിടിലന്‍ മറുപടിയുമായി സംവിധായകന്‍

4516

മലയാളസിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. അഭിനയ കലയുടെ വിശിഷ്ട പാഠപുസ്തകം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അദ്ദേഹം ഇതിനോടകം തികച്ചും വ്യത്യസ്തമാര്‍ന്ന ഒത്തിരി കഥാപാത്രങ്ങളെയാണ് ഇതിനോടകം അഭിനയിച്ച് ഹിറ്റാക്കിയത്.

Advertisements

അതുകൊണ്ടുതന്നെ ഒരു മഹാനടന്‍ എന്ന് അദ്ദേഹത്തെ വിളിക്കാം. കുറഞ്ഞ സമയം കൊണ്ട് കഥാപാത്രത്തിലേക്ക് പ്രവേശിച്ച് ഏറ്റവും മികച്ച രീതിയില്‍ അതിനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ താരത്തിനുള്ള കഴിവ് മറ്റാര്‍ക്കും തന്നെയില്ല.

Also Read: മണിച്ചേട്ടന്റെ കൈയ്യില്‍ നിന്നും മുഖത്ത് നല്ലൊരു അടി കിട്ടി, ശരിക്കും എന്റെ ഭാഗത്തെ തെറ്റുകൊണ്ട് തന്നെയായിരുന്നു, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് സിനി വര്‍ഗ്ഗീസ്

സ്പിരിറ്റ് എന്ന ചിത്രത്തില്‍ മദ്യപാനിയായി മോഹന്‍ലാല്‍ അഭിനയിച്ചത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിനയമികവ് പ്രേക്ഷകരില്‍ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു അത്. 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രഘുനന്ദന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. പ്രേക്ഷകരില്‍ ഒരാള്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ശരിക്കും മദ്യപിച്ചിട്ടാണോ അഭിനയിച്ചതെന്ന് സോഷ്യല്‍മീഡിയയിലൂടെ ചോദിച്ചിരുന്നു.

Also Read: ഇനി മുന്നില്‍ വന്നുപോകരുതെന്ന് വരെ പറഞ്ഞു, വിവാഹശേഷം കേട്ട വേദനിപ്പിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ശ്രിയ റെഡ്ഡി

ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒരു സീനില്‍ പോലും അഭിനയിക്കുമ്പോള്‍ അദ്ദേഹം വെള്ളമടിച്ചിട്ടില്ല. വളരെ സമചിത്തതയോടെയാണ് അദ്ദേഹം അഭിനയിച്ചത് എന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

Advertisement