ആദ്യമായി അഭിനയിച്ച സിനിമയുടെ റിലീസ്; കുഞ്ഞതിഥിയുടെ വരവ്; പിന്നാലെ സഞ്ജു-ലക്ഷ്മിയുടെ കുടുംബത്തിലേക്ക് വീണ്ടും സന്തോഷം; ആഘോഷമാക്കി പ്രേക്ഷകരും

127

ടിക് ടോകിലൂടെ തുടങ്ങി ഇപ്പോൾ യൂട്യൂബ് വ്‌ലോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന താരദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. നിരവധി മികച്ച വെബ് സീരീസുകളുമായാണ് ഇവര് ഹൃദയം കീഴടക്കുന്നത്. നിരവധി സൂപ്പർഹിറ്റ് ടിക് ടോക് വീഡിയോകളിലൂടെ സഞ്ജുവും ലക്ഷ്മിയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറി. ടിക്ടോക്കിലൂടെ ആരംഭിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇപ്പോൾ തിളങ്ങുകയാണ് സഞ്ജുവും ലക്ഷ്മിയും.

ടിക് ടോക് വീഡിയോകൾക്ക് പിന്നാലെ നിരവധി മിനിസ്‌ക്രീൻ പരിപാടികളിലും ഇവർ പങ്കെടുത്തിരുന്നു. ഇവരുടെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. സഞ്ജുവിന്റെ സഹോദരി ഡോ. എം മഞ്ജുവും അമ്മ പത്മിനിയുമെല്ലാം വിഡിയോകളിലൂടെ താരങ്ങൾ ആയവർ ആണ്.

Advertisements

യുട്യൂബിൽ 5 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഫേസ്ബുക്കിൽ 8 ലക്ഷത്തിലധികം ഫോളോവേഴ്‌സുമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും സ്വന്തമാക്കിയത്. ബിടെക് പൂർത്തിയാക്കിയയാളാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലീഷ് പൂർത്തിയാക്കി. സഞ്ജുവും ലക്ഷ്മിയും ഇതിനിടെ സിനിമയിലും മുറം കാണിച്ചിരിക്കുകയാണ്. കൂടാതെ ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയതിന്റെ സന്തോഷവും ഇരുവരും പങ്കുവെച്ചിരുന്നു. ഇരുവർക്കും രണ്ടാമത് ഒരു ആൺകുഞ്ഞ് പിറന്നുവെന്നാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്.

ALSO READ- ‘താരജാഡകളില്ലാത്ത മനുഷ്യസ്‌നേഹി; ഞങ്ങളുടെ സൂപ്പർതാരം; സുരേഷ് ഗോപിയുടെ കുടുംബത്തിനൊപ്പം ഷാജുവിന്റെ കുടുംബവും; വൈറലായി ചിത്രം

ഈ സന്തോഷത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി കുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്. ലക്ഷ്മിയുടെ പിറന്നാളാണ് കുടുംബം ആഘോഷമാക്കിയത്. ലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ സഞ്ജു പങ്കിട്ട ഒരു പോസ്റ്റാണ് വൈറലാകുന്നതിപ്പോൾ.

‘എന്റെ എല്ലാ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും. ഒരേ മനസോടെ എന്റെ കൂടെ നിന്ന് എന്നെ സപ്പോർട്ട് ചെയ്യുന്ന.. എന്റെ പ്രിയ ഭാര്യക്ക്.. ഒരായിരം ജന്മദിനാശംസകൾ.’-എന്നാണ് സഞ്ജു കുറിച്ചത്. ഇത്തവണത്തെ ലക്ഷ്മിയുടെ പിറന്നാളിന് ഇരട്ടി മധുരം ആണ്. മകൻ ജനിച്ച ശേഷം ഉള്ള ആദ്യ പിറന്നാളും, സഞ്ജുവിന്റെ പുത്തൻ സിനിമയുടെ റിലീസും എല്ലാം കൂടിയുള്ള സന്തോഷത്തിലാണ് ലക്ഷ്മിയുടെ പിറന്നാൾ.

ALSO READ-‘ആളുകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ജീ കർദ ഇങ്ങനെയാണ്’; സുഹൈലുമായുള്ള ചൂടൻ രംഗങ്ങൾ വിവാദമായതോടെ പ്രതികരിച്ച് തമന്ന

താൻ സിനിമ എന്ന മോഹം സ്വപ്നം പോലെ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെയായി. അതിനുവേണ്ടി ഒരുപാട് നടന്നിട്ടുണ്ട്. കുറേ വാതിലുകൾ മുട്ടിയിട്ടുണ്ട്.

ആഗ്രഹം മനസ്സിൽ കണ്ടുകൊണ്ടായിരിക്കും ദൈവമായി ഞങ്ങൾക്ക് തുറന്നു തന്ന പ്ലാറ്റ്‌ഫോം ആയിരുന്നു സോഷ്യൽ മീഡിയ. ആദ്യം എനിക്ക് നന്ദി പറയാനുള്ളത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് ആണ്- എന്നാണ് ചിത്രത്തിന്റെ റിലീസിന്റെ അന്ന് സഞ്ജു കുറിച്ചത്.

Advertisement