എനിക്ക് ചികിത്സ വേണ്ട മരണം മതിയെന്നാണ് സഹോദരിയോട് പറഞ്ഞത്; തുറന്ന് പറച്ചിലുമായി സഞ്ജയ് ദത്ത്‌

116

ബോളിവുഡിലെ ഐക്കോണിക് നായകന്മാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. വില്ലനായും, സഹനടനായും തകർത്തഭിനയിച്ച താരം കെജിഎഫ് എന്ന കന്നഡ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ കയ്യടി നേടി. പലപ്പോഴും പല അഭിമുഖങ്ങളിലും തന്റെ ജീവിതത്തിലെ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ വില്ലനായി കടന്ന് വന്ന ക്യാൻസർ രോഗത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. 2020 ലാണ് താരത്തിന് ക്യാൻസർ ആണെന്ന് കണ്ടെത്തുന്നത്. ആ സമയത്ത ഷംഷേര എന്ന ചിത്രത്തിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയായിരുന്നു താരം. താരത്തിന് ക്യാൻസർ കണ്ടെത്തുന്നത് ശ്വാസകോശത്തിലായിരുന്നു.

Advertisements

Also Read
എന്റെ ഭാര്യക്ക് എവിടെ സ്‌പേസ് കൊടുക്കണമെന്ന് എനിക്കറിയാം; നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി അശ്വതിയും രാഹുലും

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ചികിത്സ വേണ്ട, കീമോതെറാപ്പി വേണ്ട, മരിക്കാൻ ഞാൻ തയ്യാറാണെന്നാണ് സഹോദരി പ്രിയയോട് ഞാൻ പറഞ്ഞത്. എന്റെ അമ്മ നർഗീസ് ദത്തും, ഭാര്യ റിച്ചാ ശർമ്മയും മരിച്ചത് ക്യാൻസർ കാരണമാണ്.

പുറം വേദനയാണ് എനിക്ക് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ശ്വാസ തടസ്സം അനുഭവപ്പെട്ടപ്പോൾ വേദന സംഹാരികൾ നൽകാൻ തുടങ്ങി. വളരെ കാഷ്വൽ ആയിട്ടാണ് എനിക്ക് ക്യാൻസർ ആണെന്ന് അവർ പറഞ്ഞത്. ആ സമയത്ത് ഭാര്യ ദുബായിലായിരുന്നു. സഹോദരി മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്.

Also Read
സ്ത്രീ സുരക്ഷയെ പറ്റി വീണക്ക് പറയാനുള്ളത് ഇങ്ങനെ

അതേസമയം ക്യൻസർ ചികിത്സക്ക് ശേഷം കെജിഎഫിലും, ഷംഷേരയിലും ലവില്ലൻ വേഷത്തിൽ താരം നിറഞ്ഞു നിന്നു. നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴിലേക്ക് വരാൻ ഒരുങ്ങുകയാണ് താരം. നിരവധി സിനിമകളാണ് സഞ്ജയ് ദത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Advertisement