നൃത്ത പരിപാടിയുടെ പേരിൽ പെണ്‍വാണിഭം; യുവ നടിമാരായ അനസൂയയും സഞ്ജനയും വെളിപ്പെടുത്തുന്നു

60

യുവ നടിമാരെ വശീകരിച്ച്‌ പെണ്‍വാണിഭസംഘം നടത്തിയതിലൂടെ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ ദമ്പതിമാർക്കെതിരെ വെളിപ്പെടുത്തലുമായി യുവ നടിമാർ രംഗത്ത്.

തെലുങ്ക് സിനിമാ ലോകത്തെ വിവാദ നായിക ശ്രീ റെഡ്ഡി ഈ ദമ്പതിമാർ 1000 ഡോളർ പ്രതിഫലം പറഞ്ഞു തന്നെ വിളിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇതിനു പിന്നാലെ യുവ നടിമാരായ സഞ്ജനയയും അനസൂയയും ഈ ദമ്പതിമാർ അമേരിക്കയിൽ നിന്നും തങ്ങളെ വിളിച്ചതും അനുവാദമില്ലാതെ നൃത്ത പരിപാടികളിൽ തങ്ങളുടെ ചിത്രം ഉപയോഗിച്ചതി നെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയത്.

ഹൈദരാബാദില്‍ ഇവര്‍ക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍ ഉണ്ടെന്നും വിസയും യാത്രാ ചെലവുകളുമെല്ലാം ഏര്‍പ്പാടാക്കുന്നത് അവർ തന്നെയാണ്. ഇവർ തന്നെയും നൃത്ത പരിപാടിയുടെ പേരിൽ അമേരിക്കയിലേയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് യുവ നടി അനസൂയ പറയുന്നു.

കുറേക്കാലമായി താന്‍ അമേരിക്കയില്‍ പോയിട്ടില്ല. 2014 ല്‍ സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദിന്റെ പരിപാടിയിലായിരുന്നു അവസാനം പങ്കെടുത്തത്. എന്നാല്‍ 2016 ല്‍ ശ്രീരാജ് തന്നെ അമേരിക്കന്‍ നമ്പറില്‍ നിന്നും വിളിച്ചിരുന്നതായി നടി പറഞ്ഞു. ഒരു തെലുങ്ക് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു വിളി.

എന്നാല്‍ അയാളുടെ സംസാരത്തില്‍ പന്തികേട് തോന്നിയതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും തന്റെ ചിത്രം അവര്‍ പോസ്റ്ററില്‍ ഉപയോഗിച്ചിരുന്നെന്നും അതിനെ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ട്വീറ്റ് ചെയ്താണ് മറികടന്നതെന്നും അനസൂയ വ്യക്തമാക്കി.

ലൈംഗികതയ്ക്ക് വേണ്ടിയുള്ള ഈ തരികിടപരിപാടിയുടെ പരസ്യത്തിന് യുവ ഇരയായിട്ടുണ്ടെന്നു നടി സഞ്ജനാ ഗല്‍റാണി വെളിപ്പെടുത്തി. അമേരിക്കയില്‍ ഒരു നൃത്തപരിപാടി എന്നു പറഞ്ഞാണ് വിളിക്കാറ്. കൂടുതല്‍ പണം ഉണ്ടാക്കാനുള്ള വേദി എന്ന നിലയില്‍ അവര്‍ ഇക്കാര്യം സമ്മതിക്കും. ചിലപ്പോഴൊക്കെ ഇക്കാര്യം പരസ്പരധാരണയോടെ ആയിരിക്കുമെന്നും സഞ്ജന പറയുന്നു

Advertisement