അമ്പരിപ്പിക്കുന്ന ജിംനാസ്റ്റിക് പ്രകടനവുമായി സാനിയ അയ്യപ്പൻ: ചിത്രം വൈറൽ

32

അമ്പരിപ്പിക്കുന്ന ജിംനാസ്റ്റിക് പ്രകടനത്തിന്റെ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ നടി സാനിയ ഇയ്യപ്പൻ.

ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ സാനിയ ഇയ്യപ്പൻ ലൂസിഫറിലും ഒരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Advertisements

നേരത്തേ റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ‘ചിന്നു’ എന്ന കഥാപാത്രമാണ് സാനിയയെ പ്രശസ്തയാക്കിയത്. പിന്നീട് പ്രേതം2, ലൂസിഫർ എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും എത്തിയിരിക്കുകയാണ് സാനിയ. പക്ഷേ അത് സിനിമയിൽ അല്ല, മറിച്ച് താരം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഒരു കെട്ടിടത്തിന് മുകളിൽ ഒരു കാൽ മുകളിലേക്ക് ഉയർത്തി രണ്ടു കൈകളും കുത്തി നിൽക്കുന്ന ചിത്രമാണ് സാനിയ പങ്കുവച്ചത്.

ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഏറെ അപകടം പിടിച്ച ഒരു പ്രകടനമാണ് താരം എന്തായാലും നടത്തിയിരിക്കുന്നത്. കണ്ടവരൊക്കെ ഈ ദൃശ്യങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ്.

Advertisement