ക്വീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മലയാള സിനിമാ രംഗത്ത് യുവ തലമുറയുടെ യൂത്ത് ഐക്കണ്‍ ആണ് ഇന്ന് സാനിയ ഇയ്യപ്പന്‍. സിനിമ രംഗത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും ഏറെ തിളങ്ങി നില്‍ക്കുന്ന നടി കൂടിയാണ് സാനിയ. നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ തന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാളാണ് സാനിയ ആഘോഷിച്ചിരിക്കുന്നത്. ഗോവയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നു പിറന്നാള്‍ ആഘോഷം.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കിടിലന്‍ ലുക്കിലാണ് പിറന്നാള്‍ ദിനത്തില്‍ താരം എത്തിയത്. പതിവുപോലെ വിമര്‍ശന കമന്റുകള്‍ വന്നിട്ടുണ്ട്.
താരത്തിന്റെ ഫാഷന്‍ സെന്‍സിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍. പക്ഷെ ഇത്തരം അധിക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ അവയില്‍ മനം നൊന്തിരിക്കാനോ സാനിയയെ കിട്ടില്ല.