ആനയെ കുളിപ്പിച്ച് സാനിയ ഇയ്യപ്പന്‍; പുതിയ പോസ്റ്റുമായി താരം

42

ക്വീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മലയാള സിനിമാ രംഗത്ത് യുവ തലമുറയുടെ യൂത്ത് ഐക്കണ്‍ ആണ് ഇന്ന് സാനിയ ഇയ്യപ്പന്‍. സിനിമ രംഗത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും ഏറെ തിളങ്ങി നില്‍ക്കുന്ന നടികൂടിയാണ് സാനിയ ഇയ്യപ്പന്‍.

Advertisements

വിട്ടുവീഴ്ചകള്‍ ഇല്ലാത്ത കാഴ്ചപ്പാടും പുതു പുത്തന്‍ ഫാഷനും കൊണ്ട് യുവ തലമുറയുടെ ഹരമായി മാറിയിരിക്കുകയാണ് നടി ഇപ്പോള്‍. തന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം നടി ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇതിന്റെ പേരില്‍ സാനിയ ഇടയ്ക്കിടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. മോഡല്‍ വസ്ത്രം ധരിച്ചതിന്റെ പേരിലാണ് സാനിയ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം നേരിട്ടത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാത്ത നടി കൂടിയാണ് സാനിയ. ചില കമന്റുകള്‍ക്കെല്ലാം തക്ക മറുപടിയും ഈ നടി കൊടുക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ യാത്രയ്ക്കിടെ എടുത്ത ഫോട്ടോകളാണ് താരം പങ്കുവെച്ചത്. ഇതില്‍ നടി ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതും ആനയെ കുളിപ്പിക്കുന്നതും കാണാം. നിരവധി കമന്റാണ് പോസ്റ്റിന് താഴെ വന്നത്.

 

 

 

Advertisement