നല്ല സിനിമയാണ് ഇതിൽ അവൻ തന്നെയാണ് നല്ലത്: താൻ ചെയ്യേണ്ടിയിരുന്ന നിർണയം മോഹൻലാൽ ചെയ്തത് കണ്ട മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ

43

താരരാജാവ് മോഹൻലാലിന്റെ ഹിറ്റ് ചിത്രം യോദ്ധ ഒരുക്കിയ സംവിധായകനാണ് സന്തോഷ് ശിവൻ. തന്റെ നിർണ്ണയം എന്നാ ചിത്രത്തിൽ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് സംവിധായകൻ സംഗീത് ശിവൻ തുറന്നു പറയുന്നു.

എന്നാൽ ചിത്രത്തിൽ നായകൻ ആയത് മോഹൻലാലും. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്‌നങ്ങൾ മൂലമാണ് നിർണയത്തിൽ നിന്നും അദ്ദേഹം പിന്മാറിയത്.

Advertisements

ഒരു സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് എന്നും മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത് ശിവൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

നിർണയം സിനിമയിൽ ഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചത്. ആദ്യം ഡോക്ടറിന്റെ വേഷത്തിൽ ഞങ്ങൾ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു.

അദ്ദേഹത്തിന് അന്ന് തിരക്കുള്ള സമയവും. കുറച്ചു നാൾ അദ്ദേഹത്തിനായി കാത്തിരുന്നു. പക്ഷേ ഡേറ്റ് തരപ്പെടാതെ വന്നപ്പോഴാണ് മോഹൻലാലിനെ നിശ്ചയിച്ചത്.

മമ്മൂട്ടി ആയിരുന്നു ഡോക്ടർ റോയി എങ്കിൽ സിനിമയിൽ വളരെ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. വളരെ സീരിയസായിരുന്നു മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കൽപകവാടിയും ചേർന്ന് എഴുതിയ കഥാപാത്രം.

പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറേ മാറ്റി എഴുതി. ഹ്യൂമറും റൊമാൻസും കൂടുതൽ ഉൾപ്പെടുത്തി.

സിനിമ പുറത്തിറങ്ങിയതിന് ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയാണ്. ‘നല്ല സിനിമയാണ് ഇതിൽ അവൻ തന്നെയാണ് നല്ലത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

പക്ഷേ തിരക്കഥ മാറ്റിയ വിവരമൊന്നും അദ്ദേഹത്തിന് അറിയില്ലല്ലോ. എന്തായാലും ആ അഭിനന്ദനം എനിക്ക് വലിയ സന്തോഷമായി.

ഒരു ടെൻഷൻ ഒഴിവായല്ലോ എന്ന് സംഗീത് ശിവൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു

Advertisement