കമ്മല്‍ അണിയാതെ, മേക്കപ്പില്ലാതെ സാധാരണ ചുരിദാര്‍ ധരിച്ചെത്തി പഴയകാല സൂപ്പര്‍താരം; ഗൗരിയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ലുക്ക് വൈറല്‍

539

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. ഇപ്പോഴിതാ താരം മനോജിന്റെ സഖിയായിരിക്കുകയാണ്. മനോജും ഗൗരി കൃഷ്ണയും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. വിവാഹ നിശ്ചയം പോലെ വിവാഹഒരുക്കങ്ങളും, അതിന്റെ പര്‍ച്ചേസിങും ഒക്കെ വ്ളോഗിലൂടെ ഗൗരി പങ്കുവച്ചിരുന്നു. വിവാഹവസ്ത്രം എടുക്കാനായി പോകുന്ന വീഡിയോയും ഗൗരി യൂട്യൂബിലൂടെ കാണിച്ചിരുന്നു. പിന്നാലെ താരം ഇറഞ്ഞാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ച് പൗര്‍ണമി തിങ്കള്‍ സീരിയലിന്റെ സംവിധായകന്‍ കൂടിയായ മനോജിനെ വിവാഹം ചെയ്തിരിക്കുകയാണ്.

വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും വെള്ളയും നിറങ്ങള്‍ ചേര്‍ന്ന ബ്രൈഡല്‍ സാരിയിലാണ് ഗൗരി എത്തിയത്. താരത്തിന്റെ റിസപ്ഷനാണ് താരങ്ങളും സെലിബ്രിറ്റികളുമൊക്കെ എത്തിയത്. ഇപ്പോഴിതാ ഗൗരിയുടെ വിവാഹ റിസപ്ഷന് എത്തിയ ഒരു സെലിബ്രിറ്റിയാണ് സോഷ്യല്‍മീഡിയയില്‍ താരമാവുന്നത്.

Advertisements

മലയാള സീരിയല്‍ ലോകത്തെ ആദ്യസമയത്തെ സൂപ്പര്‍ നായികയായിരുന്ന നടി സംഗീത മോഹനാണ് കല്യാണത്തിനെത്തി തിളങ്ങിയത്. എല്ലാവരേയും അമ്പരപ്പിച്ചത് വേറിട്ട സംഗീതയുടെ ലുക്ക് തന്നെയായിരുന്നു.

ALSO READ- നല്ലൊരു പ്രസാദവും ചൈതന്യവുമാണ് ആ മുഖത്ത്; ഉര്‍വശിയെക്കാള്‍ നല്ലത് ശോഭന ആണെന്ന് പലരും പറഞ്ഞു, പക്ഷെ എനിക്ക് അങ്ങനെ അല്ല തോന്നിയില്ലെന്ന് ഭദ്രന്‍

കല്യാണ പെണ്ണുള്‍പ്പടെയുള്ള സെലിബ്രിറ്റികളെല്ലാം നന്നായി അണിഞ്ഞൊരുങ്ങി എത്തിയപ്പോള്‍ സംഗീത മേക്കപ്പ് ഒന്നും അണിയാതെയാണ് എത്തിയത്. വളരെ സാധാരണ രീതിയിലുള്ള ഒരു ചുരിദാര്‍ ധരിച്ചാണ് സംഗീത എത്തിയത്. കമ്മല്‍ പോലും താരം ഇട്ടിരുന്നില്ല. ഒരു സൈഡ് ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു.

തനതായ ഭംഗിയില്‍ എത്തിയ താരത്തിന് ചുറ്റും ആരാധകരും കൂടി നില്‍ക്കുകയാണ്. ചേച്ചിക്ക് സുഖമാണോ എന്ന് ചോദിച്ചവര്‍ക്കു മുന്‍പില്‍ ചിരിയോടെ മറുപടി കൊടുക്കുകയും ചെയ്തു.

ALSO READ- ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാന്‍ നാണമില്ലേ; അനുശ്രീയുടെ സഹോദരനോട് ചോദ്യവുമായി സോഷ്യല്‍മീഡിയ; പൊട്ടിത്തെറിച്ച് അനുശ്രീ

1998 മുതല്‍ മലയാള മിനിസ്‌ക്രീന്‍ ലോകത്ത് തിളങ്ങിയ താരമായിരുന്നു സംഗീത മോഹന്‍. ശ്യാമാംബരം, ജ്വാലയായി, സ്ത്രീ, സമയം, ചന്ദ്രോദയം തുടങ്ങി മുപ്പതോളം പരമ്പരകളില്‍ സംഗീത വേഷമിട്ടിട്ടുണ്ട്. കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത് ജ്വാലയായി സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ്.

Advertisement