യോദ്ധ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചു, ആ സ്വപ്‌നം ബാക്കിവെച്ചാണ് സംഗീത് ശിവന്‍ യാത്രയായത്

63

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു എന്ന വാര്‍ത്ത സിനിമ പ്രേമികളെ സങ്കടത്തില്‍ ആക്കിയിരിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചുകണ്ടിരുന്ന യോദ്ധ എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.

Advertisements

1992 ല്‍ ഇറങ്ങി ഈ ചിത്രം ആ സമയത്ത് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ, മധുബാല, ഉര്‍വശി എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.

കേരളത്തിലും നേപ്പാളിലും ആയി ചിത്രീകരിച്ച ഈ ചിത്രം മലയാള സിനിമ കാണാത്ത ഒരു രീതിയാണ് പരിചയപ്പെടുത്തിയത്. എ ആര്‍ റഹ്‌മാനെ മലയാള സിനിമയില്‍ എത്തിച്ചതും ഇതിലൂടെയാണ്. അതേസമയം യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു.

അതിനുവേണ്ടിയുള്ള ശ്രമങ്ങളും അദ്ദേഹം പലതരത്തില്‍ നടത്തിയിരുന്നു. നിരവധി സ്‌ക്രിപ്റ്റുകളും തയ്യാറാക്കി. വിവിധ അഭിമുഖങ്ങളിലും യോദ്ധയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആ സ്വപ്നം ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്. സിനിമ ലോകത്ത് എത്തിയ സംഗീ്ത ശിവന്‍ ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് . പിന്നീട് സിനിമയില്‍ എത്തി.

 

Advertisement