മലയാള ചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസിനെ അറിയാത്തവരില്ല. സിനിമ എന്ന മായിക ലോകത്തേയ്ക്ക് ബാലതാരമായാണ് താരം എത്തുന്നത്. തുടർന്ന് ഫ്രൈഡേ എന്ന ചിത്രം നിർമ്മാതാവും നടനുമായ വിജയ് ബാബുവിനൊപ്പം ചേർന്ന് നിർമ്മിയ്ക്കുകയായിരുന്നു.
ഇരുവരും ചേർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾക്കാണ് പണം മുടക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ സ്ഥാപകരിൽ ഒരാളാണ് സാന്ദ്ര തോമസ്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവി തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിക്കുകയും ചെയ്തു. വിൽസൺ ജോൺ തോമസ് ആണ് സാന്ദ്രയുടെ ഭർത്താവ്.
ALSO READ
അമ്മയായതിന് ശേഷമാണു സാന്ദ്ര സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസുകളുടെ വിശേഷങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. സാന്ദ്ര മക്കളെ വളർത്തുന്ന രീതിയും മറ്റും പലപ്പോഴും ചർച്ചകൾക്കും പ്രശംസകൾക്കും വഴി വെച്ചിരുന്നു.
ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണു വൈറൽ ആയിരിക്കുന്നത്. ‘നാട് പുരോഗമിക്കുകയാണ് മനുഷ്യർ പരിണമിക്കുകയാണ് പക്ഷേ ഇതൊന്നും സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. അവർ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം’ എന്നാണ് സാന്ദ്ര കുറിച്ചത്.
ALSO READ
നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് സാന്ദ്രയുടെ എഴുത്തിനു താഴെയായി എത്തിയത്. എന്നാൽ താരം എന്താണ് ഉദ്ദേശിച്ചത് എന്ന കാര്യം ആരാധകർക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. സ്വകാര്യ ചാനലിലെ പരിപാടിക്കിടയിൽ മകളെക്കുറിച്ച് നടി മുക്ത നടത്തിയ പരാമർശമത്തെയാണോ താരം വിമർശിച്ചത് അതോ മറ്റെന്തിങ്കിലുമാണോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയർന്നത്.
എന്നാൽ അതിനുള്ള മറുപടിയുമായി താരം തന്നെ എത്തിയിരുന്നു. ‘നിങ്ങളിതെന്താണു ഭായ്. മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കൾ. ശരിക്കും കവി ഉദ്ദേശിച്ചത് മറ്റു പലതും കൂടിയാണ്.’
എന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും ഒരുമിച്ച് വിമർശിച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. അതുകൊണ്ട് തന്നെ താരത്തിന്റെ എഴുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ഇടയാക്കിയിരിക്കുകയാണ്.