ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചു; പോത്ത് കച്ചവടം നടത്തി ജീവിക്കാൻ പദ്ധതിയിട്ടു; നിർമ്മാണത്തിലേക്ക് ഒടുവിൽ പിന്നെയുമെത്തിയെന്ന് സാന്ദ്ര തോമസ്

273

സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിർമ്മാതാവും ആയി മാറിയ താരമണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗർഭിണികൾ, ആമേൻ, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്.

1991 മുതൽ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ൽ ഫ്രൈഡേ എന്ന ചിത്രം നിർമ്മിച്ചാണ് സിനിമ നിർമ്മാണ രംഗത്തും എത്തിയത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായി ചേർന്നായിരുന്നു സാന്ദ്ര തോമസ് സിനിമകൾ നിർമ്മിച്ചിരുന്നത്. സഖറിയയുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി എന്ന മോഹൻലൽ ചിത്രം എന്നിവയെല്ലം ഇവർ നിർമ്മിച്ചതാണ്.

Advertisements

അതിനിടെ ഇരുവരും തമ്മിലുള്ള പാർട്ണർഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയിൽ പുതിയ ഒരു നിർമ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോൾ.

ALSO READ- ദേശീയ അവാർഡ് പ്രതീക്ഷിച്ചിട്ട് കിട്ടിയില്ല; അങ്ങനെ ഡാൻസ് പഠിക്കൽ തുടങ്ങി; അവാർഡിന് പരിശ്രമം ഇനിയും തുടരുമെന്ന് നവ്യ നായർ

മില്യം ഡ്രീംസ് എന്ന പ്രൊഡക്ഷൻ ഹൗസുമായാണ് സാന്ദ്ര ഇപ്പോൾ നിർമ്മാണരംഗത്ത് ശോഭിക്കുന്നത്. നിലാവുള്ള രാത്രി എന്ന സിനിമ നിർമിച്ചു വീണ്ടും നിർമ്മാണ രംഗത്ത് സജീവമാകുന്ന താരം ഈയടുത്ത് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

ഒരിക്കലും ഇനി ഇന്റസ്ട്രിയിലേക്ക് തിരിച്ചുവരരുത് എന്ന് ആഗ്രഹിച്ച് ഇന്റസ്ട്രി വിട്ട ആളാണ് താനെന്ന് സാന്ദ്ര പറയുന്നു. ആ സമയത്ത് മറ്റെന്തെങ്കിലും ചെയ്യണം എന്ന് ആലോചിച്ച് ചെയ്യാൻ തീരുമാനിച്ച ബിസിനസ്സ് ഫണ്ണിയായിരുന്നു, പോത്ത് കച്ചവടം നടത്താം എന്ന്. ഒന്നും ചെയ്യാതിരിയ്ക്കാൻ എനിക്ക് കഴിയില്ലായിരുന്നു. വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാൻ പറ്റുന്ന സംഭവമായിരിക്കണം എന്ന് തോന്നി. പോത്ത് കച്ചവടം ആയാൽ വീട്ടിൽ തന്നെ ചെയ്യാം, ആവശ്യത്തിന് സ്ഥലവും ഉണ്ട്. എന്നാൽ അതൊന്നും നടന്നില്ലെന്നാണ് സാന്ദ്ര പറയുന്നത്.

ALSO READ- താൻ ഷർട്ട് ഊരും; പക്ഷെ, സ്ത്രീകളോടും ശരീരത്തോടും വലിയ ബഹുമാനം; അതുകൊണ്ടാണ് മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടത്: സൽമാൻ ഖാൻ

പിന്നീട്, പോത്ത് കച്ചവടം നടന്നില്ല എങ്കിലും, സിനിമയിലേക്ക് തിരിച്ചുവരാൻ താത്പര്യപ്പെട്ടില്ല. വരില്ല എന്ന് വിശ്വസിച്ചു. പക്ഷെ തന്റെ ചുറ്റിലും നിൽക്കുന്നവർക്ക് ഉറപ്പായിരുന്നു, താൻ സിനിമയിലേക്ക് തന്നെ വരും എന്ന്. പപ്പ റൂബി ഫിലിം ഹൗസ് എന്ന കമ്പനി തുടങ്ങുകയും രണ്ട് സിനിമ ആ പ്രൊഡക്ഷൻ കമ്പനയുടെ പേരിൽ എടുക്കുകയും ചെയ്തു. പക്ഷെ അതൊന്നും എന്നെ ആകർഷിച്ചതേയില്ലെന്നാണ് സാന്ദ്ര പറയുന്നത്.

പിന്നെയൊരിക്കൽ ചെയ്യാം എന്ന് തന്നെയാണ് തോന്നിയത്. മർഫിയെ (നല്ല നിലാവുള്ള രാത്രി എന്ന സിനിമയുടെ സംവിധായകൻ) പോലുള്ള സംവിധായകർ സിനിമയിലേക്ക് വരണം എന്ന് തോന്നി. അവർക്കും അവസരങ്ങൾ വേണം എന്ന് തോന്നിയ ഘട്ടത്തിലാണ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയതെന്നും സാന്ദ്ര തോമസ് വിശദീകരിച്ചു.

താൻ ഈ ഇന്റസ്ട്രിയിൽ നിന്ന് മാറി നിന്നത് ആളുകൾക്ക് ഫീൽ ചെയ്തിട്ടില്ല. അപ്പോഴും എന്നും വാർത്തകളിൽ താനുണ്ടായിരുന്നു. അതിന് യൂട്യൂബ് ചാനൽ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. തന്റെ മക്കളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരം പങ്കുവച്ചുകൊണ്ടിരുന്നത് മനപൂർവ്വം ആയിരുന്നില്ല. സത്യത്തിൽ മക്കളെ പാരന്റിങ് ചെയ്തിട്ടില്ല. അവരെ സ്വതന്ത്രമായി വിടുകയായിരുന്നെന്ന് സാന്ദ്ര പറയുന്നു.

Courtesy: Public Domain

താൻ സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്ത് ആരും തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചിട്ടില്ല. സൗഹൃദങ്ങൾ ഉണ്ടായിരുന്നു. അവർ വിളിച്ച് സംസാരിക്കാറുണ്ട്. ഒരു പോയിന്റിൽ ആരും ഇല്ലാതിരുന്ന ഘട്ടവും ഉണ്ടായിട്ടുണ്ട്. ഫ്രൈഡെ ഫിലിം ഹൗസ് എല്ലാം വിട്ട്, തന്റെ മക്കളുണ്ടായി, ഒരു വർഷം വരെയും ഒരാളുടെ കോള് പോലും വരാത്ത ഒരു കാലം തനിക്ക് ഉണ്ടായിരുന്നെന്നും സാന്ദ്ര വെളിപ്പെടുത്തി. പക്ഷെ അങ്ങിനെ ഒരാളുടെ കോൾ താൻ പ്രതീക്ഷിച്ചിട്ടും ഇല്ല. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോഴാണ് അത് മനസ്സിലാവുന്നതെന്നും സാന്ദ്ര തോമസ് വിശദീകരിച്ചു.

Advertisement