സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവും ആയി മാറിയ താരമണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്.
1991 മുതല്‍ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചാണ് സിനിമ നിര്‍മ്മാണ രംഗത്തും എത്തിയത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായി ചേര്‍ന്നായിരുന്നു സാന്ദ്ര തോമസ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. സഖറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്ന മോഹന്‍ലല്‍ ചിത്രം എന്നിവയെല്ലം ഇവര്‍ നിര്‍മ്മിച്ചതാണ്.
അതിനിടെ ഇരുവരും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയില്‍ പുതിയ ഒരു നിര്‍മ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോള്‍.
ഇപ്പോഴിതാ താന്‍ നിര്‍മ്മാണ രംഗത്തേക്ക് എത്തിയതിനെ കുറിച്ചും വിജയ് ബാബുവുമായി ഉണ്ടായ വഴക്കിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം. സിനിമയെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത സമയത്തായിരുന്നു താന്‍ നിര്‍മ്മാണ രംഗത്തെക്ക് എത്തിയതെന്ന് താരം പറയുന്നു.
താന്‍ സിനിമയെ പാഷനേറ്റായ കണ്ട ആളല്ലായിരുന്നു. താന്‍ അബദ്ധത്തിലൊക്കെ സിനിമയിലേക്ക് എത്തിയ ഒരാളായിരുന്നു.ഫൈഡേ ചെയ്യുമ്പോഴായിരുന്നു സിനിമയെ കുറിച്ച് കുറച്ചൊക്കെ അറിഞ്ഞതെന്നും എന്നാല്‍ ഇനി സിനിമ ചെയ്യില്ലെന്ന് വിചാരിച്ചപ്പോഴായിരുന്നു ഫ്രൈഡേയെ ഐഎഫ്എഫ്‌കെയ്ക്ക് തിരഞ്ഞെടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതോടെ വേറെ സിനിമ ചെയ്യണമെന്ന് തോന്നി. താന്‍ അന്ധമായി ആളുകളെ വിശ്വസിക്കുന്ന ഒരാളായിരുന്നു. വിജയിയും താനും രണ്ട് രീതിയില്‍ ചിന്തിക്കുന്നവരാണെന്നും മോഹന്‍ലാലിനെ വെച്ച് പെരുച്ചാഴി എന്ന ചിത്രം ചെയ്തതോടെ തങ്ങള്‍ക്ക് പേരുദോഷമുണ്ടായി എന്നും ഇനി ഇങ്ങനെ ഒരു സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചുവെന്നും താരം പറഞ്ഞു.
താന്‍ ജീവിതത്തില്‍ ഉറങ്ങാതിരുന്ന ഒരു ദിവസമുണ്ടെങ്കില്‍ അത് വിജയിയുമായി വഴക്കുണ്ടാക്കി ഇറങ്ങിയ ദിവസമാണ്. തെറ്റിദ്ധാരണകളായിരുന്നു അതിന് പിന്നിലെന്നും ഫ്രൈഡേ ഫിലിംസ് വിട്ടിറങ്ങുമ്പോള്‍ തന്റെ കൈയ്യില്‍ ഒന്നുമില്ലായിരുന്നുവെന്നും പോത്ത് കൃഷിയെങ്കിലും ചെയ്ത് ജീവിക്കാമെന്നായിരുന്നു കരുതിയിരുന്നതെന്നും സാന്ദ്ര തോമസ് പറയുന്നു.