ആ സിനിമ നഷ്ടമായത് എന്നെ തളര്‍ത്തി, ജൂഡ് ആന്റണിയും മിഥുന്‍ മാനുവല്‍ തോമസും മാപ്പ് എഴുതി തന്നു, അത് ഞാന്‍ കളയാതെ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്, കരിയറില്‍ വിഷമിപ്പിച്ച കാര്യം തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

523

സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവും ആയി മാറിയ താരമണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്.

1991 മുതല്‍ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചാണ് സിനിമ നിര്‍മ്മാണ രംഗത്തും എത്തിയത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായി ചേര്‍ന്നായിരുന്നു സാന്ദ്ര തോമസ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. സഖറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്ന മോഹന്‍ലല്‍ ചിത്രം എന്നിവയെല്ലം ഇവര്‍ നിര്‍മ്മിച്ചതാണ്.

Advertisements

അതിനിടെ ഇരുവരും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയില്‍ പുതിയ ഒരു നിര്‍മ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോള്‍.

Also Read: രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ് അവള്‍ ആ ഹിറ്റ് ചിത്രം വേണ്ടെന്ന് വെച്ചത്, ഒത്തിരി വിഷമമുണ്ട്, വിധിച്ചിട്ടില്ലെന്ന് ആശ്വസിക്കാനേ പറ്റൂ, തുറന്നുപറഞ്ഞ് മേനക

ഇപ്പോഴിതാ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ഓം ശാന്തി ഓശാന എന്ന മൂവിയില്‍ നിന്നും താന്‍ പുറത്തായതിനെ കുറിച്ചായിരുന്നു സാന്ദ്ര തോമസ് തുറന്ന് സംസാരിച്ചത്.

താന്‍ ഒരു കുഞ്ഞിനെ പോലെ സ്‌നേഹിച്ചിരുന്ന ചിത്രമായിരുന്നു ഓം ശാന്തി ഓശാന. പേഴ്‌സണലി ഭയങ്കര ഫേവറേറ്റ് ആയിരുന്നുവെന്നും നടന്‌റെ പേരിലായിരുന്നു ആ ചിത്രം തന്റെ കൈയ്യില്‍ നിന്നും പോയതെന്നും കാരണം ജൂഡിന് ചെറിയ ബാനറില്‍ ചിത്രം ചെയ്യാന്‍ താത്പര്യമില്ലായിരുന്നുവെന്നും സാന്ദ്ര പറയുന്നു.

Also Read: ഞാന്‍ അവനൊപ്പം നില്‍ക്കുന്നത് കണ്ടാല്‍ ആള്‍ക്കാര്‍ പലതും പറയാം, പക്ഷേ എന്റെ കുടുംബത്തിന് എന്നെ അറിയാമെന്ന് ശ്രുതി , ചര്‍ച്ചയായി മനീഷയും സാഗറും തമ്മിലുള്ള അടിയും

താന്‍ ആ സമയത്ത് ചെറിയ സിനിമകളാണ് ചെയ്തിരുന്നത്. സിനിമ പോയതോടെ അവര്‍ തന്നോട് ചോദിച്ചു എന്താണ് വേണ്ടതെന്ന്, തനിക്ക് അപ്പോളജി ലെറ്റര്‍ മതിയെന്ന് പറഞ്ഞുവെന്നും അങ്ങനെ ജൂഡ് ആന്റണിയും മിഥുന്‍ മാനുവല്‍ തോമസും മാപ്പ് എഴുതി തന്നുവെന്നും അത് താന്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടെന്നും സാന്ദ്ര പറയുന്നു.

Advertisement