സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവും ആയി മാറിയ താരമണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്.
1991 മുതല്‍ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചാണ് സിനിമ നിര്‍മ്മാണ രംഗത്തും എത്തിയത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായി ചേര്‍ന്നായിരുന്നു സാന്ദ്ര തോമസ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. സഖറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്ന മോഹന്‍ലല്‍ ചിത്രം എന്നിവയെല്ലം ഇവര്‍ നിര്‍മ്മിച്ചതാണ്.
അതിനിടെ ഇരുവരും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് പിരിയുകയും ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയില്‍ പുതിയ ഒരു നിര്‍മ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോള്‍.
ഇപ്പോഴിതാ തനിക്ക് ഒരു പ്രൊഡ്യൂസറായിട്ട് അറിയപ്പെടാനാണ് ഇഷ്ടമെന്നും അഭിനേത്രി എന്ന പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്നും പറയുകയാണ് സാന്ദ്ര തോമസ്. സംവിധായകരുടെ നിര്‍ബന്ധപ്രകാരമാണ് പല സിനിമകളിലും അഭിനയിച്ചതെന്നും താരം പറയുന്നു.
ലിജോ നിര്‍ബന്ധിച്ചത് കൊണ്ടാണ് ആമേന്‍ സിനിമയില്‍ അഭിനയിച്ചത്. അതില്‍ ആ റോള്‍ ചെയ്യാനിരുന്നത് നടി നമിതയായിരുന്നുവെന്നും എന്നാല്‍ അവര്‍ അവസാന നിമിഷം പിന്മാറിയതോടെ തന്നെ ലിജോ സജസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സാന്ദ്ര പറയുന്നു.