മലയാള സിനിയിൽ വളരെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. ഒരു കാലത്ത് മലയാള സിനിമയിൽ മുൻനിര നായികയായി നിന്ന സംയുക്ത കേവലം നാല് വർഷം മാത്രമേ സിനിമയിൽ അഭിനയിച്ചിട്ടുള്ളു എന്നുള്ള കാര്യങ്ങൾ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളൾ എന്ന സിനിമയിലൂടെ ആയിരുന്നു സംയുകതാ വർമ്മ സിനിമയിൽ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ നടി 2 വട്ടം ഈ നേട്ടം കൈവരിച്ചിരുന്നു.
മൂന്ന് വർഷം മാത്രം സിനിമാലോകത്ത് നിന്ന സംയുക്തയെ ഇന്നും ആരാധകർക്ക് അത്രമേൽ ഇഷ്ടമാണെങ്കിൽ അവരുടെ ജനപ്രിയത ആലോചിക്കാവുന്നതേ ഉള്ളൂ. മഞ്ജു വാര്യർ വന്നത് പോലെ മടങ്ങി വരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വർമ.
1999ൽ പുറത്ത് വന്ന വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി 2002ലാണ് അഭിനയം അവസാനിപ്പിക്കുന്നത്. ദിലീപ് നായകനായി എത്തിയ കുബേരനിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇതിന് ശേഷം കുടുംബജീവിതം നയിക്കുകയാണ് താരം.
ഇപ്പോഴിതാ സംയുക്ത വിദേശയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബിജുവിനും മകനുമൊപ്പമായിരുന്നു താരത്തിന്റെ വിദേശയാത്ര.
ചിത്രത്തിൽ ജാക്കറ്റും തൊപ്പിയുമിട്ട് സ്റ്റൈലിഷ് ലുക്കിലാണ് ബിജു മേനോൻ. മകൻ ദക്ഷ് ധാർമ്മികും സംയുക്തയും ചിരിച്ച് പോസ് ചെയ്യുകയുമാണ്. ഫോട്ടോയ്ക്ക് താഴെ ആശംകളും വിശേഷങ്ങൾ ചോദിച്ചും ആരാധകരും ഒപ്പം കൂടിയിരിക്കുകയാണ്.
എവിടേക്കാണ് നിങ്ങളുടെ യാത്രയെന്നായിരുന്നു ആരാധകരുടെ ചോദ്യം. തണുപ്പുള്ള ഏതോ സ്ഥലത്തേക്കാണ് പോവുന്നതെന്ന് തോന്നുന്നു, എന്തായാലും യാത്രാമംഗളങ്ങൾ. മകൻ അമ്മയേക്കാളും വളർന്നല്ലോയെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെ നിറയുകയാണ്.
ചരിത്രം തിരുത്തിക്കുറിച്ച് ദുൽഖറിന്റെ കിങ് ഓഫ് കൊത്ത നേടുന്നത് കിടിലൻ റെക്കോർഡുകൾ