ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന തന്നെ പ്രശസ്തയായ താരമാണ് സംയുക്ത. പോപ്കോൺ എന്ന സിനിമയിലുടെ ആണ് സംയുക്ത സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്.
ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ താരം പ്രശസ്തിയിലേക്ക് എത്തി. എടക്കാട് ബെറ്റാലിയൻ, വെള്ളം തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ തമിഴിലും തെലുങ്കിലും ചേക്കേറിയ താരത്തിന് നല്ല വിജയം സ്വന്തമാക്കാനായി. ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്.
ധനുഷ് ചിത്രം വാത്തിയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. അതേസമയം, മലയാള ചിത്രം ‘ബൂമറാംഗ്’ ന്റെ പ്രമോഷന് എത്താതെ സംയുക്ത നിർമ്മാതാവിന്റെയടക്കം വി മ ർശനത്തിന് കാരണമായിരുന്നു.
ഇതിനിടെ, നടിക്ക് എതിരെ നടൻ ഷൈൻ ടോം ചാക്കോ നടത്തിയ രൂക്ഷ വിമർശനങ്ങളും വലിയ വി വാദമായി മാറിയിരിക്കുകയാണ്. മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കണമെന്നാണ് ഷൈൻ നടി പ്രമോഷന് എത്താത്ത സംഭവത്തിൽ പ്രതികരിച്ചത്.
ബൂമാറാംഗ് എന്ന അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വരണമെന്ന് പറഞ്ഞപ്പോൾ, ‘വലിയ തിരക്കുള്ള’ ആളെന്ന രീതിയിലാണ് സംയുക്ത സംസാരിച്ചത്. അതാണ് ഷൈനിനെ ചൊ ടി പ്പിച്ചത്.
ഇപ്പോഴിതാ സോഷ്യൽമീഡിയയും താരത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ കരിയർ തുടങ്ങിയപ്പോൾ തന്നെ അഹങ്കാരം തലയ്ക്ക് പിടിച്ചോ എന്നാണ് ഒരു സിനിമാ ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ പ്രേക്ഷകർ ചോദിക്കുന്നത്.
ഇത് സംബന്ധിച്ച് ഒരു യുവാവെഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുകയാണ് മനസ്സിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ലാത്ത സംയുക്ത 35 കോടിയുടെ സിനിമകൾക്ക് ഇടയിൽ മലയാളം മറക്കരുതെന്നാണ് വൈറൽ കുറിപ്പിൽ പറയുന്നത്.
യുവാവിന്റെ പോസ്റ്റ് ഇങ്ങനെ:
‘തുടങ്ങിയിട്ടേ ഉള്ളു, അപ്പോലേക്കും അഹങ്കാരം തലയ്ക്ക് പിടിച്ചോ എന്ന് ഒരു സംശയം. അഭിനയിച്ചതിൽ മനസ്സിൽ തങ്ങി നിനക്കുന്ന കഥാപാത്രങ്ങൾ ഒന്നും ഇല്ല താനും. തീവണ്ടിയിൽ ലിപ് ലോക്ക് കാരണം കുറച്ച് വൈറൽ ആയി. ഇപ്പോ പുള്ളികാരിക്ക് മലയാളം പുച്ഛം. തമിയിൽ 35 കോടി യുടെ സിനിമയിൽ അഭിനയിച്ചത് കൊണ്ട് ബൂമറാങ് എന്ന് പടത്തിന്റെ promotion ന് വന്നില്ല. പോരാത്തതിന് മേനോൻ എന്ന വാല് മാറ്റി.’
‘വാത്തി കണ്ടു. ഒരു നയ പൈസക്ക് കൊള്ളില്ല ഇവരുടെ അഭിനയം.ഇത് ഒക്കെ എവിടെ ചെന്ന് അവസാനിക്കാൻ. ജനിച്ചത് കേരളത്തിൽ അല്ലെ, ആദ്യം അഭിനയം തുടങ്ങിയതും മലയാളത്തിൽ അല്ലെ. അല്ലാതെ ഹോളിവുഡ് ൽ തുടങ്ങി, ബോളിവുഡ് വഴി മലയാളത്തിൽ എത്തിയത് അല്ലലോ. ഇതിനെ പോല്ലെ ഇനിയും ഉണ്ട് കുറച്ച് എണ്ണം. 27 വയസ്സ് ആയിലെ. ഔട്ട് ആവാർ ആയിട്ടുണ്ട്.35 കോടിയുടെ സിനിമകൾക്ക് ഇടയിൽ മലയാളം മറക്കരുത്. അങ്ങനെ മറന്നാൽ നിങ്ങളെ മലയാളവും മറക്കും.’- കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.
അതേസമയം, നടി ഇപ്പോൾ അഭിനയിക്കുന്നത് 35 കോടിയുടെ ഷൈൻ ടോം ചാക്കോയുടെ പ്രസ്താവനയിലൂടെയാണ് പലരും അറിഞ്ഞത്. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പുണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം കൂടുതൽ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാൻ ആളുകൾ ഉണ്ട്.
ചെയ്തത് മോശമായിപ്പോയെന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തതെന്ന് ഷൈൻ ടോ ചാക്കോ സംയുക്തയെ വിമർശിച്ചിരുന്നു. ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യമെന്നും ഷൈൻ ചോദിച്ചിരുന്നു.