മലയാളികളുടെ എക്കാലത്തേയും പ്രിയ നായിക സംയുക്താ വര്‍മ്മ തന്റെ തിരിച്ചു വരവിനെ കുറിച്ചും കുടും ബത്തെ കുറിച്ചും മനസ് തുറന്ന് ഈയിടെ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തോടെ സിനിമയോട് യാത്ര പറഞ്ഞ് പോയ സംയുക്ത ഭര്‍ത്താവ് ബിജു മേനോനോടും മകന്‍ ദക്ഷിനും ഒപ്പം സ ന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.
നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുന്നതും താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. മകന്‍ ദക്ഷിന്റെ കാര്യത്തിലും സംയുക്ത കര്‍ക്കശക്കാരിയായ അമ്മയാണ്. മകനുമായി ബന്ധപ്പെട്ട സംയുക്തയുടെ ഒരു പ്രതികരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
11 വയസായ മകന്‍ ദക്ഷിന്റെ കമ്പ്യൂട്ടറില്‍ നാളെ എന്തെങ്കിലും അഡള്‍ട്ട് ഒണ്‍ലി സൈറ്റ് കണ്ടാല്‍ താന്‍ ഞെട്ടുകയൊന്നുമില്ല എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്.
‘അവന് കൗതുകം തോന്നിയതു കൊണ്ടാകാം അവന്‍ അത് നോക്കിയിട്ടുണ്ടാവുക. അവര്‍ അത് അറിയണം, എനിക്കതില്‍ പ്രശ്നമില്ല. പക്ഷെ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിര്‍ബന്ധമാണെന്ന്. ദക്ഷ് നാളെ ഒരു സിഗററ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും എന്തായിരുന്നു മോനേ അതിന്റെ ഫീല്‍ എന്ന്. അങ്ങനെയൊരു അമ്മയാണ് ഞാന്‍.’ സംയുക്ത പറയുന്നു.