ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി സംയുക്ത മോനോന്‍. അഭിനയ മികവ് കൊണ്ട് ധാരാളം അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്. ഇതിനിടയ്ക്ക് താരം പൃഥ്വിരാജ് നടനായെത്തിയ കടുവയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
കടുവയില്‍ എല്‍സ കുര്യന്‍ എന്ന വീട്ടമ്മയുടെ വേഷമാണ് താരം കൈകാര്യം ചെയ്തത.് ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ഇപ്പോള്‍ തമിഴിലേക്കും ചേക്കേറിയിരിക്കുകയാണ് സംയുക്ത മോനോന്‍.
തമിഴ് സൂപ്പര്‍താരം ധനുഷ് നായകനായി അഭിനയിക്കുന്ന വാത്തിയിലെ നായിക വേഷമാണ് സംയുക്ത ചെയ്യുന്നത്. ചിത്രം വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. ഈ സിനിമയും ഉടനെ റിലീസിനെത്തും.
ഇപ്പോഴിതാ സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തിലുണ്ടായ രണ്ട് പ്രണയങ്ങളെ കുറിച്ച് പറയുകയാണ് സംയുക്ത. പ്രണയബന്ധങ്ങളെ കുറിച്ചും അവയില്‍ നിന്നും പഠിച്ച പാഠങ്ങളെ കുറിച്ചുമാണ് താര സംസാരിക്കുന്നത്.
രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്സിക്കായ ഒന്നായിരുന്നു. ആ ബന്ധമാണ് തനിക്ക് ജീവിതത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ബോധ്യപ്പെടുത്തി തന്നതെന്നും താരം പറയുന്നുണ്ട്.
ഈ ടോക്സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് ബോധ്യപ്പെടുത്തി തന്നത് സുഹൃത്തുക്കളാണ്. ഐ ആം വിത്ത് ധന്യ വര്‍മ എന്ന ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ജീവിതത്തില്‍ രണ്ട് റിലേഷന്‍ഷിപ്പുകളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ഒന്നിനെ കുറിച്ച് ഇടക്ക് അയ്യേ എന്ന് തോന്നുമെങ്കിലും ആ പ്രായത്തില്‍ ആ സമയത്തും അത് കറക്ടായിരുന്നെന്ന് സംയുക്ത മേനോന്‍ അഭിപ്രായപ്പെട്ടു.
അതേസമം, ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് അതൊരു റിലേഷന്‍ഷിപ്പ് പോലുമായിരുന്നില്ലെന്ന് മനസിലാകുന്നത്. എന്നാല്‍ രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്സികായിരുന്നു.
ഇപ്പോള്‍ ഞാന്‍ മറ്റേയാളെ കുറ്റം പറയുകയല്ല. ഒരു റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകണമെങ്കില്‍ രണ്ട് പേര്‍ തമ്മില്‍ മാച്ചാകണം. അതാകുന്നില്ലെന്ന് വെച്ച് അതിലുള്ള ഒരാള്‍ മോശക്കാരനാകുന്നില്ലെന്ന് തന്നയാണ് തന്റെ വിശ്വാസമെന്നും സംയുക്ത പറയുന്നു
എങ്കിലും ആ ബന്ധം ടോക്സിക്കായി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. അവിടെ നാര്‍സിസത്തെയായിരുന്നു എനിക്ക് നേരിടേണ്ടി വന്നത്. ആ വാക്ക് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയില്ലായിരുന്നെന്നും താരം വെളിപ്പെടുത്തി.
ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അമ്മയെ പോലെ തെറ്റുകള്‍ തിരുത്തി നന്നാക്കിയെടുക്കാനൊന്നും ഞാന്‍ അവെയ്ബിളാകില്ല. ഒരു ഈക്വല്‍ പാര്‍ട്ണര്‍ഷിപ്പിന് മാത്രമേ എന്നെ കിട്ടുകയുള്ളുവെന്നാണ് താരത്തിന്റെ പ്രതികരണം.
രണ്ടാമത്തെ എന്റെ റിലേഷന്‍ഷിപ്പില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നതൊക്കെ ഒരു കുറ്റം ആയിട്ടായിരുന്നു അടിച്ചേല്‍പ്പിച്ചിരുന്നത്. 360 ഡിഗ്രിയില്‍ അങ്ങനെയായിരുന്നു. ഇമോഷണലി അവെയ്ലബിള്‍ ആകുന്നത് തെറ്റാണെന്ന് പോലും തോന്നിപ്പിച്ചു. അതുകൊണ്ട് ഞാനാണ് മിണ്ടാതിരിക്കേണ്ടതെന്നും എന്നിലാണ് മാറ്റം വരുത്തേണ്ടതെന്നും പലപ്പോഴും തോന്നിയിരുന്നു.
അതേസമം, പിന്നീട് എന്റെ രമ്ട് സുഹൃത്തുക്കള്‍ സംസാരിച്ചാണ് ആ കാര്യങ്ങള്‍ വ്യക്തമാക്കി തന്നത്. എനിക്ക് തോന്നി. എന്റെ ഭാഗത്തല്ല തെറ്റെന്നും ഇമോഷണലി അവെയ്ലബിളാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് ഒരു റിലേഷന്‍ഷിപ്പെന്നും അവര് ചോദിക്കുകയായിരുന്നു.
മറ്റേയാള്‍ക്ക് നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്നേയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു റിലേഷന്‍ഷിപ്പ്. പക്ഷെ റിലേഷനിലുണ്ടായിരുന്ന ആ വ്യക്തിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇവിടെ തെറ്റും ശരിയുമില്ല. ചില കാര്യങ്ങള്‍ ചിലര്‍ക്ക് വര്‍ക്കാകില്ല അത്രയേ ഉള്ളുവെന്നും സംയുക്ത തുറന്നുപറഞ്ഞു.
എങ്കിലും എനിക്ക വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ബോധ്യമായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷന്‍ഷിപ്പ് കൊണ്ട് എന്തായിരിക്കണമെന്ന് എനിക്ക് മനസിലായതും അവിടെ നിന്ന് തന്നെയാണ്. എന്റെ വിലയും മൂല്യവും മനസിലായെന്നും സംയുക്ത മേനോന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.