ഒരുകാലത്ത് ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കി നടിയായിരുന്നു സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ ആദ്യമായി നായികയായത്. തുടർന്ന് നിരവധി കഥാപാത്രങ്ങൾ ചെയ്തു. സംയുക്തക്കൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ നായക വേഷം അവതരിപ്പിച്ച ബിജുമേനോനെ ആണ് നടി വിവാഹം കഴിച്ചത്.
ഇതിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തു നടി. ഇടയ്‌ക്കൊന്ന് പരസ്യ ചിത്രങ്ങളിലൂടെ സംയുക്ത ബിജു മേനോനും ഒന്നിച്ചു തിരിച്ച് എത്തിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ ഇല്ലെങ്കിലും നടിയോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല.
മുൻപ് ഒരു അഭിമുഖത്തിൽ തനിക്ക് ആഭരണങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും ഇത് കാണുമ്പോൾ ബിജുമേനോൻ പറയുന്നതിനെക്കുറിച്ചും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ നടിയുടെ വാക്കുകൾ വീണ്ടും വൈറൽ ആവുകയാണ്. എന്റെ ആഭരണങ്ങൾ കുറച്ച് ഓവർ ആണെന്ന് എനിക്ക് അറിയാം , പക്ഷേ എനിക്കതിൽ ഒന്നുമില്ല ഞാൻ ഇനിയും ഇടും എന്ന് സംയുക്ത പറഞ്ഞു. ഒരു വെഞ്ചാമരം കൂടി ആകാമായിരുന്നു, എന്നൊക്കെ ബിജുവേട്ടൻ പറയും.
ആഭരണങ്ങൾ ഇട്ടു പുറത്തിറങ്ങുമ്പോൾ മുത്തുകുട പിടിക്കാമായിരുന്നില്ലേ എന്നൊക്കെ ബിജേട്ടൻ പറഞ്ഞു കളിയാക്കിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഇപ്പോൾ അല്ലെ ഇടാൻ പറ്റു. ഇനി നമുക്കൊരു 40 കൊല്ലം ഇല്ലല്ലോ, നമുക്ക് ഇതൊക്കെ ഇടണമെന്ന് തോന്നുമ്പോൾ ഇടണം സംയുക്ത പറഞ്ഞു.
also readഇനി സ്റ്റാര്‍ മാജിക്കില്‍ ഉണ്ടാവില്ല; യാത്ര പറഞ്ഞ് ലക്ഷ്മി നക്ഷ്ത്ര , വീഡിയോ പങ്കുവെച്ച് താരം