1999ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന താരമാണ് സംയുക്ത വർമ്മ. തൃശ്ശൂർ കേരളവർമ കോളജിൽ പഠിക്കുമ്പോാഴാണ് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.
വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തും നടിയുമായ ഭാവനയെ കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്.
‘ഭാവനയെ പറ്റി എനിക്ക് ഒരുവാക്കിൽ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവൾ. . ഭാവന നിങ്ങൾ കാണുന്നത് പോലെ സ്‌ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ലായിരുന്നു. നമ്മൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ്. ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവൾ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്‌ട്രോം?ഗ് ആയി മാറിയ ആളാണ് അവൾ’, എന്നായിരുന്നു സംയുക്ത പറഞ്ഞത്.
അതേസമയം സംയുക്തയുടെ തിരിച്ചുവരവ് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നു. നേരത്തെ ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്വർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത നായികയായി വേഷമിട്ടു.