ശാലീന സുന്ദരി; അമേരിക്കയില്‍ വിഷു ആഘോഷിച്ച് സംവൃതയും കുടുംബവും

112

മലയാളികളുടെ ശാലീന സുന്ദരിയാണ് സംവൃത സുനില്‍. ഇപ്പോള്‍ ഭര്‍ത്താവ് അഖില്‍ രാജിനും കുടുംബത്തിനും ഒപ്പം അമേരിക്കയിലാണ് സംവൃത സുനില്‍. ഈ വിഷു ദിനത്തില്‍ കേരള സാരി അണിഞ്ഞു കൊണ്ടുള്ള മനോഹരമായ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

Advertisements

ചിത്രത്തില്‍ ഭര്‍ത്താവ് അഖിലും സഹോദരിയും ഉണ്ട്. പുതിയ ഫോട്ടോ വൈറല്‍ ആയതോടെ നടിയുടെ ലുക്കിനെ കുറിച്ചും ആരാധകര്‍ കമന്റ് കുറിച്ചു. നിരവധി പേരാണ് നടിക്ക് വിഷു ആശംസകള്‍ അറിയിച്ച് എത്തിയത്. ഇന്ന് രണ്ട് മക്കളുണ്ട് സംവൃതയ്ക്ക്.

2015 ഫെബ്രുവരി 21 ന് ആയിരുന്നു സംവൃതയുടെ മൂത്ത മകന്റെ ജനനം. നാലുവര്‍ഷം മുന്‍പേ ഫെബ്രുവരിയില്‍ ആയിരുന്നു ഇളയ മകന്‍ ജനിച്ചത്. 2018ലായിരുന്നു സംവൃത സുനിലിന്റെ വിവാഹം.


വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന നടി പിന്നീട് തിരിച്ചു വരവ് നടത്തിയെങ്കിലും സിനിമയില്‍ സജീവമായി എന്ന് പറയാന്‍ കഴിയില്ല , എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ താന്‍ അഭിനയിക്കുമെന്ന് സംവൃത അറിയിച്ചിരുന്നു.

രസികന്‍ എന്ന സിനിമയിലൂടെ ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താര സുന്ദരിയാണ് സംവൃതാ സുനില്‍. പിന്നീട് നിരവധി ശാലീന ഭാവമുള്ള നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടി സംവൃത.

 

 

 

Advertisement