രസികൻ എന്ന സിനിമയിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താര സുന്ദരിയാണ് സംവൃതാ സുനിൽ. പിന്നീട് നിരവധി ശാലീന ഭാവമുള്ള നാടൻ സുന്ദരിയായും മോഡേൺ നായികയായും മലയാളികളുടെ മനസിൽ ഇടം നേടി സംവൃത.മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം സംവൃതയ്ക്ക് സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.
വിവാഹ ശേഷം സിനിമയിൽ നിന്നും ഭർത്താവ് അഖിൽ ജയരാജനും മക്കൾക്കും ഒപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു സംവൃത. അടുത്തിടെ വീണ്ടും സംവൃത സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃത സുനിൽഅഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പിന്നീട് താരം ഓഫറുളൊന്നും സ്വീകരിക്കാതെ കുടുംബ ജീവിതവുമായി തിരക്കിലാണ്. ഇതിനിടെ റിയാലിറ്റി ഷോ ജഡ്ജായും സംവൃത എത്തിയിരുന്നു. കുടുംബത്തോടൊപ്പം യുകെയിൽ സെറ്റിൽഡായ സംവൃത ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കിടാറുണ്ട്.
കുടുംബജീവിതം ഏറെ സ്വപ്നം കണ്ടാണ് താൻ ജീവിതത്തിലേക്ക് കടന്നത് എന്നാണ് സംവൃത പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പതിനൊന്നാം വിവാഹവാർഷികദിനം ഭർത്താവുമൊത്ത് ആഘോഷമാക്കിയിരിക്കുകയാണ് സംവൃത.
സംവൃത സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെ 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു ആദ്യ കൺമണിയുടെ വരവ്. ഇളയമകന്റെ ജനനത്തോടെയാണ് അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയാണ് സംവൃത.
രസികൻ എന്ന ചിത്രത്തിന് ശേഷം സംവൃത അച്ഛനുറങ്ങാത്ത വീട്, മൂന്നാമതൊരാൾ, വാസ്തവം, റോമിയോ, മിന്നാമിന്നിക്കൂട്ടം, തിരക്കഥ, കോക്ടെയിൽ, സ്വപ്ന സഞ്ചാരി, അരികെ, ഡയമണ്ട് നക്ലൈസ് തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മികവ് തെളിയിച്ചിരുന്നു.
വിവാഹത്തോടെ സിനിമാ കരിയർ ഉപേക്ഷിക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ നൽകിയ ഒരു അഭിമുഖത്തിലാണ് സംവൃത സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് പറഞ്ഞത്. മുൻ നിര നായികാ ആയി മാറാമായിരുന്നിട്ടും, കോടികൾ സിനിമയിൽ നിന്നും സമ്പാദിയ്ക്കാമായിരുന്നിട്ടും സംവൃത കുടുംബത്തിനാണ് പ്രാധാന്യം നൽകുകയായിരുന്നു.
കുഞ്ഞുങ്ങളും ഭർത്താവും നല്ലൊരു കുടുംബവും ആണ് തന്റെ സ്വപ്നമെന്ന് താരം പലവട്ടം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു കുടുംബവും കുട്ടികളുമായി ജീവിക്കാനുള്ള തന്റെ ആഗ്രഹം ഈശ്വരൻ ആണ് നടത്തി തന്നതെന്നും സംവൃത പറഞ്ഞിരുന്നു.