ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയ്യേറ്ററുകൾ വീണ്ടും സജീവമാകുകയാണ്. മലയാളത്തിൽ നിന്നും ആദ്യം എത്തുന്നത് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ജോജു ജോർജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ‘സ്റ്റാർ’ ആണ്. ചിത്രം ഒക്ടോബർ 29ന് തീയ്യേറ്ററുകളിലെത്തുന്നു. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വി എത്തുന്നത്.
ALSO READ
‘Burst of Myths’ എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന ചിത്രത്തിന് അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതാണ് ചിത്രം.
അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്. ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ALSO READ
കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ് അനീഷ് അർജ്ജുൻ തുടങ്ങിയവരാണ്.